കായികം

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒത്തുകളി? സംശയമുണര്‍ത്തി രണ്ട് ആഫ്രിക്കന്‍ ബൗളേഴ്‌സിന്റെ ട്വീറ്റ്‌

സമകാലിക മലയാളം ഡെസ്ക്

2-0ന് ദക്ഷിണാഫ്രിക്കയില്‍ പിന്നിട്ടു നിന്നിടത്ത് നിന്നായിരുന്നു ഒരു ടെസ്റ്റും, അഞ്ച് ഏകദിനവും ജയിച്ചുള്ള കോഹ് ലിയുടേയും സംഘത്തിന്റേയും തേരോട്ടം. ടെസ്റ്റ് നഷ്ടപ്പെട്ട സംഘം ഏകദിന പരമ്പരയില്‍ ആഫ്രിക്കന്‍ പടയ്ക്ക് ഒരു അവസരവും നല്‍കാതെയായിരുന്നു ജയിച്ചു കയറിയത്. 

ബാറ്റിങ്ങിലും, ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ടീം ഇന്ത്യ മികച്ചു നിന്നു. ചരിത്രത്തില്‍ ഇടം നേടിയ പരമ്പര ജയത്തിന് പിന്നാലെ ചിലരിപ്പോള്‍ ഒത്തുകളി വിവാദവുമായി ഇറങ്ങിയിട്ടുണ്ട്. ഒത്തുകളി ആരോപണം ശക്തമാകാന്‍ ഒരു കാരണവുമുണ്ട്. 

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരായ ലുങ്കിസായി, കാഗിസോ റബാഡ എന്നിവരുടെ ട്വീറ്റുകളാണ് ഒത്തുകളി സംശയത്തിന് ഇടയാക്കിയത്. പണമാണ് എല്ലാ നാശത്തിന്റേയും കാരണം എന്നായിരുന്നു ലുങ്കിസായി ട്വീറ്റ് ചെയ്തത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ കാഗിസോ റബാഡെയുടെ ട്വീറ്റുമെത്തി. ലുങ്കിസായി ട്വീറ്റ് ചെയ്ത അതേ വാക്കുകള്‍ തന്നെ അവിടേയും. 

എന്നാല്‍ രണ്ട് പേരുടേയും ട്വീറ്റില്‍ അസ്വാഭാവികത മണത്തതോടെ ട്വീറ്റ് പിന്‍വലിച്ച ഇരുവരു, ക്രിക്കറ്റുമായി ആ ട്വിറ്റിന് ഒരു ബന്ധവുമില്ലെന്ന പ്രസ്താവനയുമായെത്തി. എന്നാല്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒത്തുകളി നടന്നതിന്റെ സൂചനയാണ് ഇരുവരുടേയും ട്വീറ്റില്‍ പ്രതിഫലിച്ചതെന്ന വാദമുയര്‍ത്തി തുടരുന്നവരുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'