കായികം

കെസിഎ പ്രസിഡന്റ് പി വിനോദ് രാജിവെച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി വിനോദ് രാജിവെച്ചു. ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് എതിരായ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രാജി. പി വിനോദ് സെക്രട്ടറിയായിരിക്കെ ഇടുക്കി ജില്ല ്അസോസിയേഷനില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്മറ്റി ഇത് ശരിവെക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ച്ത്.  ഈ സാഹചര്യത്തിലാണ് രാജി. സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ഉള്‍പ്പെടെ മുന്‍ ഭരണസമിതിയുടെ കാലത്ത് വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കെസിഎ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.

കെസിഎ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ടിസി മാത്യു ഒഴിഞ്ഞ് സാഹചര്യത്തിലാണ് പി വിനോദ് കെസിഎ പ്രസിഡന്റായത്. വിനോദ് രാജിവെച്ച സാഹചര്യത്തില്‍ താത്്കാലിക പ്രസിഡന്റായി റോങ്ക്ഌന്‍ ജോണിന് ചുമതല നല്‍കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍