കായികം

ധവാന്‍ തകര്‍ത്താടി; ഭുവനേശ്വറിന് അഞ്ച് വിക്കറ്റ്; ട്വന്റി 20യും ഇന്ത്യയ്‌ക്കൊപ്പം

സമകാലിക മലയാളം ഡെസ്ക്


ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പ്രഥമ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് 28 റണ്‍സ് വിജയം. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 203 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്്ടത്തില്‍ 175 റണ്‍സ് നേടി

ഓപ്പണര്‍ ശിഖര്‍ ധവാന്റെ കിടിലന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്. പത്ത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പടെ 39 പന്തില്‍ നിന്ന് 72 റണ്‍സാണ് ധവാന്‍ നേടിയത്.രോഹിത് ശര്‍മ 21 ഉം വിരാട് കോലി 26 ഉം മനീഷ് പാണ്‌ഡെ പുറത്താകാതെ 29ഉം റണ്‍െസടത്തു.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡാല രണ്ടും മോറിസും ഷാംസിയും ഫെലുക്വായോയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്കായി റീസാ ഹെന്‍ട്രിക്‌സാണ് ടോപ് സ്‌കോറര്‍. 50 പന്തില്‍  നിന്ന് എഴുപത് റണ്‍സാണ് ഹെന്‍ട്രിക്‌സ് നേടിയത്. ഫര്‍ഹാന്‍ 39 റണ്‍സ് നേടി. ഇ്ന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ അഞ്ച്വിക്കറ്റ് നേടി. 

ട്്വന്റി 20 ജയത്തോടൊപ്പം  ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ട് പരമ്പരള്‍ സ്വന്തമാക്കി പുതിയ ചരിത്രം കുറിക്കാനും ഇന്ത്യക്കായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു