കായികം

കോഹ് ലി ധോനിയെ നാലാമനാക്കാത്തതിന്റെ കാരണം പറഞ്ഞ് സെവാഗ്; പകരം ഹര്‍ദിക്കിനേയോ, ജദവിനേയോ പരിഗണിക്കണം

സമകാലിക മലയാളം ഡെസ്ക്

ധോനിയെ ബാറ്റിങ് ഓര്‍ഡറില്‍ നാലാമതായി ഇറക്കാന്‍ കോഹ് ലി തയ്യാറാകണമെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ധോനിയെ നാലാമതായി ഇറക്കുന്നതോടെ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മധ്യനിര കൂടുതല്‍ ശക്തമാകുമെന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു. 

ധോനിയെ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി ഇറക്കിയതിന് ശേഷം അദ്ദേഹത്തിന്റെ വിക്കറ്റ് പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടാല്‍ ഫിനിഷിങ് സ്‌പോട്ടില്‍ മറ്റാരുമില്ലെന്ന ചിന്തയിലാകാം കോഹ് ലി ധോനിയെ ആറാമനായും ഏഴാമനുമായെല്ലാം ഇറക്കുന്നത്. എന്നാല്‍ നാലാം സ്ഥാനത്തേക്ക് ധോനിയെ കൊണ്ടുവന്ന്, ഫിനിഷര്‍ റോളില്‍ ഹര്‍ദിക് പാണ്ഡ്യയേയോ, കേഥാര്‍ ജാദവിനേയോ ആണ് കോഹ് ലി പരിഗണിക്കേണ്ടതെന്നും സെവാഗ് പറയുന്നു.  

ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയ സുരേഷ് റെയ്‌നയും  ബാറ്റിങ് ഓര്‍ഡറില്‍ ധോനിക്ക് സ്ഥാനക്കയറ്റം നല്‍കണമെന്ന് തുറന്നു പറഞ്ഞിരുന്നു. സ്ഥാനക്കയറ്റം നല്‍കുന്നതോടെ ധോനിക്ക് മികച്ച ഇന്നിങ്‌സ് കളിക്കാനാവുമെന്നും ഇത്  ടീമിന് ഗുണം ചെയ്യുമെന്നും റെയ്‌ന ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍