കായികം

രണ്ടാം ട്വിന്റി20 തിരിച്ചു പിടിച്ച് ദക്ഷിണാഫ്രിക്ക; രണ്ട് പരമ്പര ജയങ്ങള്‍ എന്ന സ്വപ്‌നം ബാക്കി

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വിന്റി20യും ജയിച്ച് പുതു ചരിത്രമെഴുതാമെന്ന കോഹ് ലിയുടേയും സംഘത്തിന്റേയും സ്വപ്‌നത്തിന് തിരിച്ചടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പടുത്തുയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ 18.4 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 

40 ബോളില്‍ നിന്നും 64 റണ്‍സോടെ മുന്നില്‍ നിന്നും നയിച്ച ഡുമിനിയാണ് ഇന്ത്യയുടെ ട്വിന്റി20 പരമ്പര ജയമെന്ന സ്വപ്‌നം തല്ലിക്കെടുത്തിയത്. ഒരിടവേളയ്ക്ക് ശേഷം  ഫോമിലേക്ക് മടങ്ങിയെത്തിയ ധോനി നാല് ഫോറും മൂന്ന് സിക്‌സും പറത്തി അര്‍ധ ശതകം പൂര്‍ത്തിയാക്കി. പാണ്ഡെയ്‌ക്കൊപ്പം ചേര്‍ന്ന് ധോനി 98 റണ്‍സിന്റെ കൂട്ടുകെട്ടുയുര്‍ത്തിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. പാണ്ഡെ ട്വിന്റി20ലെ തന്റെ ഉയര്‍ന്ന് സ്‌കോര്‍ 79 റണ്‍സായും ഉയര്‍ത്തി. 

എന്നാല്‍ റണ്‍ ഒഴുക്കി തടയുന്നതില്‍ ഡുമിനി ജയിച്ചതോടെ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്കായില്ല. ബോളുകൊണ്ടും ഡുമിനി മികച്ച പ്രകടനം നടത്തിയിരുന്നു. അടിച്ചു കളിക്കുകയായിരുന്നു ധവാനെ പവലിയനിലേക്ക് മടക്കിയായിരുന്നു ഡുമിനിയുടെ  പ്രഹരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം