കായികം

ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു; നിര്‍ണായക മത്സരത്തില്‍ ഗോളില്ലാ സമനില

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പിന്റെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയം അനിവാര്യമായിരുന്ന മത്സരം സമനിലയില്‍ പിരിഞ്ഞു. കൊച്ചിയില്‍ അവസാന ഹോം മത്സരത്തില്‍ ചെന്നൈ എഫ്‌സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോളില്ലാ സമനില വഴങ്ങിയത്. കളിയില്‍ നിരവധി അവസരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കിയത്. എന്നാല്‍ ചെന്നൈ ഗോളി കരണ്‍ജിത്തിന്റെ കരുത്തുറ്റ സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ തളര്‍ത്തുകയായിരുന്നു. 

മത്സരത്തിന്റെ 52ാം മിനുട്ടില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി പെക്കൂസണ്‍ തുലച്ചത് മത്സരത്തില്‍ നിര്‍ണായകമായി. പെക്കൂസണ്‍ എടുത്ത പെനാല്‍റ്റി കരണ്‍ജിത്ത് സിങ്ങ് മനോഹരമായി തടുത്തിടുകയായിരുന്നു. മുന്നേറ്റനിരതാരം ബാല്‍ഡ്വിന്‍സണെ ക്വാര്‍ട്ടില്‍ വെച്ച് ഫൗള്‍ ചെയ്തതിനാണ് ബ്ലാസ്‌റ്റേഴ്‌സിന് പെനാല്‍റ്റി ലഭിച്ചത്. 

ഇന്നത്തെ സമനിലയോടെ സെമി പ്ലേ ഓഫ് എന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം പൊലിഞ്ഞു. 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് 25 പോയിന്റാണുള്ളത്. ബെംഗളൂരു എഫ്‌സിയുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാലും 28 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം, 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള ചെന്നൈയിന്‍ എഫ്‌സി പ്ലേ ഓഫ് എകദേശം ഉറപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്