കായികം

കളി തുടങ്ങിയിട്ട് 21 വര്‍ഷം, കാണികളെ ആസ്വദിപ്പിക്കാന്‍ ഇന്നും ഇദ്ദേഹത്തിന് വഴികളുണ്ട്; തകര്‍പ്പന്‍ ക്യാച്ചുമായി അഫ്രീദി

സമകാലിക മലയാളം ഡെസ്ക്

ബൗണ്ടറി ലൈനിന് ഇപ്പുറം നിന്ന് വലം കൈ നീട്ടി ഉറപ്പിച്ച സിക്‌സായി വരികയായിരുന്ന പന്ത് അഫ്രീദി എത്തിപ്പിടിച്ചു. കാലുറപ്പിക്കാനാവാതെ ബാലന്‍സ് പോകുന്നത് മനസിലാക്കി ഒറ്റക്കയ്യിലിരുന്ന പന്ത്  മുകളിലേക്ക് വലിച്ചെറിഞ്ഞ് സുരക്ഷിതമായി കയ്ക്കുള്ളിലാക്കി...പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അഫ്രീദിയുടെ തകര്‍പ്പന്‍ ക്യാച്ചാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത്.

കറാച്ചി കിങ്‌സും, ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. മുഹമ്മദ് ഇര്‍ഫാന്റെ പന്തില്‍ ഉമര്‍ അമിന്‍ ലോങ് ഓണ്‍ ബൗണ്ടറിയിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് അഫ്രീദി പിടിച്ചെടുക്കുകയായിരുന്നു, 

പ്രായം അഫ്രീദിക്ക് ഒരു പ്രശ്‌നമേ അല്ലെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്. അരങ്ങേറ്റം കുറിച്ച് 21 വര്‍ഷങ്ങള്‍ക്കിപ്പുറവും കാണികളെ എങ്ങിനെ ആസ്വദിപ്പിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. അഫ്രീദിയാണ് യഥാര്‍ഥ കറാച്ചി കിങ്ങെന്നും ആരാധകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ