കായികം

ഇനി ഫുട്‌ബോളില്‍? ഫുട്‌ബോള്‍ ക്ലബുമായി കരാര്‍ ഒപ്പിട്ടുവെന്ന് ബോള്‍ട്ട്;  ക്ലബിന്റെ പേരില്‍ സസ്‌പെന്‍സ്‌

സമകാലിക മലയാളം ഡെസ്ക്

ട്രാക്കിലെ റെക്കോര്‍ഡ് വേഗക്കാരന്‍ ഫുട്‌ബോള്‍ മൈതാനത്തേക്കിറങ്ങിയാല്‍ എന്താകും അവസ്ഥ. പന്തിന് പിന്നാലെ പായാന്‍ എതിര്‍ ടീമിന്റെ കളിക്കാര്‍ മാത്രമല്ല, സ്വന്തം കളിക്കാര്‍ പോലും പാടുപെടും. എന്നാല്‍ പാടുപെടാന്‍ ടീമുകള്‍ തയ്യാറായിരുന്നോളാനാണ് ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് പറയുന്നത്. 

ഒരു ഫുട്‌ബോള്‍ ക്ലബുമായി ബോള്‍ട്ട് കരാറൊപ്പിട്ടു കഴിഞ്ഞു. അക്കാര്യം ബോള്‍ട്ട് തന്നെ പറഞ്ഞു . പക്ഷേ ഏത് ഫുട്‌ബോള്‍ ടീമാണെന്ന കാര്യത്തില്‍ സസ്‌പെന്‍സ് കളിക്കുകയാണ് ബോള്‍ട്ട്. ഫെബ്രുവരി 27ന് ക്ലബ് ഏതാണെന്ന് താന്‍ പ്രഖ്യാപിക്കുമെന്നും ബോള്‍ട്ട് പറയുന്നു. 

എന്നാല്‍ പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമാണ് ജമൈക്കന്‍ താരത്തിന്റെ നീക്കമെന്നാണ് വിമര്‍ശനം ഉയരുന്നത്. മുപ്പത്തിയൊന്നുകാരനായ, ഫുട്‌ബോളില്‍ മുന്‍പരിചയം ഒന്നുമില്ലാത്ത ബോള്‍ട്ടിനെ സ്വന്തമാക്കാന്‍ ഏതായാലും ലോകോത്തര ക്ലബുകള്‍ മുന്നോട്ടു വരില്ലെന്ന് വലിയ ക്ലബുകളുടെ ആരാധകര്‍ക്ക് വ്യക്തം. അപ്പോള്‍ ബോള്‍ട്ടിന്റെ  ഭാഗത്ത് നിന്നുമുള്ള നീക്കം പബ്ലിസിറ്റി സ്റ്റണ്ടല്ലാതെ മറ്റെന്താണെന്നാണ് ചോദ്യമുയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ