കായികം

ദേശീയ സീനിയര്‍ വോളിബോള്‍: വനിതാ വിഭാഗത്തില്‍ റെയില്‍വേസിന് കിരീടം, കേരളം പൊരുതിത്തോറ്റു

സമകാലിക മലയാളം ഡെസ്ക്

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗം കിരീടം തുടര്‍ച്ചയായി പത്താം തവണയും റെയില്‍വേസിന്. പത്ത് തവണയും കേരളത്തിനെ പരാജയപ്പെടുത്തിയാണ് റെയില്‍വേ കിരീടം സ്വന്തമാക്കിയത്. അഞ്ചു സെറ്റുകള്‍ നീണ്ടുനിന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് റെയില്‍വേസിന്റെ വിജയം. സ്‌കോര്‍ – (2521, 2826, 2521, 2518, 1512).

ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി പ്രതീക്ഷ സമ്മാനിച്ചെങ്കിലും നിര്‍ണായക ഘട്ടത്തില്‍ കാലിടറുകയായിരുന്നു. അജ്ഞു ബാലകൃഷ്ണന്‍, അനുശ്രീ, ജിനി എന്നിവരുടെ മികവിലാണ് രണ്ട് സെറ്റുകള്‍ക്ക് കേരളം ലീഡെടുത്തത്.

നേരത്തെ സെമിയില്‍ അയല്‍ക്കാരായ തമിഴ്‌നാടിനെ കീഴടക്കിയാണ് കേരളം ഫൈനലിലെത്തിയത്. അതേസമയം, മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു റെയില്‍വേയുടെ ഫൈനല്‍ പ്രവേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍