കായികം

നിങ്ങളെന്ത് പറഞ്ഞാലും 2019 വരെ എന്നെ നോക്കേണ്ട; വിരമിക്കല്‍ പദ്ധതി പറഞ്ഞ് യുവി

സമകാലിക മലയാളം ഡെസ്ക്

മൊണാകോ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടിട്ട് കുറച്ചായെങ്കിലും വിരമിക്കലിനെ കുറിച്ച് തന്നോട് ഇപ്പോള്‍ ചോദിക്കേണ്ട എന്നാണ് യുവരാജ് സിങ് പറയുന്നത്. 2019 വരെ ഞാന്‍ കളിച്ചുകൊണ്ടേ ഇരിക്കും. വിരമിക്കുന്നത് സംബന്ധിച്ച എന്തെങ്കിലും തീരുമാനം ഉണ്ടെങ്കില്‍ അത് 2019ന് ശേഷം മാത്രമേ എടുക്കുകയുള്ളെന്നും യുവി വ്യക്തമാക്കുന്നു. 

2017 ജൂണിലാണ് യുവി അവസാനമായി ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. എന്നാല്‍ ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ 2019 ലോക കപ്പിനുള്ള ടീമിലേക്ക് തനിക്ക് എത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് യുവി പറയുന്നു. 

എന്റെ കരിയറിലെ തുടക്കത്തിലെ ആറ്-ഏഴ് വര്‍ഷമായിരുന്നു ഏറ്റവും മികച്ചത്. എന്നാല്‍ ആ സമയം എനിക്ക് വലിയ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. കാരണം അത്രയ്ക്ക് മികവുറ്റ താരങ്ങളായിരുന്നു ടീമിലെ എന്റെ സഹകളിക്കാര്‍. എന്നാല്‍ എനിക്ക് അവസരം കിട്ടിയപ്പോഴാകട്ടെ കാന്‍സര്‍ എന്നെ പിടികൂടി. അങ്ങിനെ ടെസ്റ്റിലും ഏകദിനത്തിലും എനിക്ക് സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചില്ല. അതില്‍ എനിക്ക് കുറ്റബോധമുണ്ടെന്നും യുവി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍