കായികം

നടക്കാന്‍ പോലും പ്രയാസപ്പെട്ട് മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ 

സമകാലിക മലയാളം ഡെസ്ക്

ശ്രിലങ്കന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായ സനത് ജയസൂര്യ കാല്‍മുട്ടിനേറ്റ പരിക്കിനെതുടര്‍ന്ന് ക്രച്ചസില്‍. പുറത്തുവന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരെ ഞെട്ടലിലാക്കിയിരിക്കുന്നത്. ഊന്നുവടിയുടെ സഹായത്തോടെ മാത്രമേ മുന്‍ ശ്രീലങ്കന്‍ നായകന് ഇപ്പോള്‍ നടക്കാന്‍ സാധിക്കുകയൊള്ളു. 

പരിക്കേറ്റിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ആദ്യമായാണ് പരിക്കേറ്റതിന് ശേഷമുള്ള ജയസൂര്യയുടെ ചിത്രം പുറത്തുവരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രമാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. ജയസൂര്യ വിദഗ്ധ ചികിത്സയ്ക്കായി മെല്‍ബണിലേക്ക് പോകുമെന്നും അവിടെ ചികിത്സയ്ക്കായി താരം ഒരു മാസത്തോളം ചിലവിടുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെല്‍ബണില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന താരത്തിന് ഒരു മാസമെങ്കിലും വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. 

ചങ്കുറപ്പോടെ എതിരെ വരുന്ന ബോളുകളെ നേരിട്ടിരുന്നതങ്ങളുടെ പ്രിയതാരത്തിന് ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രാര്‍ത്ഥനയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു