കായികം

മധുവിധുവിനിടയില്‍ ജോലിക്കെത്താന്‍ പറഞ്ഞാന്‍ ഇങ്ങനെയിരിക്കും; ദക്ഷിണാഫ്രിക്കയിലെ പ്രകടനത്തിന് കൊഹ്ലിയെ ട്രോളി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ട്രോളുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ട്വിറ്ററിലെ ഒടുവിലത്തെ ഇര മറ്റാരുമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്ലി തന്നെ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അഞ്ച് റണ്‍സെടുത്ത് കൊഹ്ലി പുറത്തായതാണ് പുതിയ ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. 

കൊഹ്ലിയുടെ വിവാഹം മുതല്‍ വിദേശ മണ്ണിലെ താരത്തിന്റെ പരാജയങ്ങള്‍ വരെ ട്രോളുകള്‍ക്ക് വിഷയമായി. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് മുമ്പ് കൊഹ്ലിയും സംഘവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കണമെന്നുവരെ ട്വിറ്റുകള്‍ എത്തികഴിഞ്ഞു. 

ഇന്ത്യയുടെ രണ്ട് ഓപണര്‍മാരും പുറത്തായി നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിസിലെത്തിയ കൊഹ്ലി മികച്ച കളി കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ മോണെ മോര്‍ക്കെല്ലിന്റെ എക്‌സ്ട്രാ ബൗണ്‍സിന് മുന്നില്‍ ഇന്ത്യന്‍ നായകന് കീഴടങ്ങേണ്ടി വന്നും. ദക്ഷിണാഫ്രിക്കയുടെ 258റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം ഇന്നലെ കളിയവസാനിപ്പിക്കുമ്പോള്‍ മുന്ന് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സാണ് നേടിയിട്ടുള്ളത്. വളരെ നിര്‍ണ്ണായകമായ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ ഫോമിലേക്കുയരാത്തതാണ് ആരാധകരെ നിരാശരാക്കിയിരിക്കുന്നത്. 

ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്ത്യന്‍ ടീമിന്റെ ആദ്യ പരമ്പരവിജയമെന്ന പ്രതീക്ഷ ക്യാപ്റ്റന്റെ ചുമലില്‍ അമിതഭാരം തന്നെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകരെ തുടക്കം തന്നെ നിരാശപ്പെടുത്തുന്നതാണ് ഇന്ത്യന്‍ ടീമിന്റെ പ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ