കായികം

കൊഹ് ലി നന്നായി കളിച്ചില്ല; നിരാശയില്‍ 65 കാരനായ ആരാധകന്‍ സ്വയം തീകൊളുത്തി

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്യാപ്റ്റര്‍ വിരാട് കൊഹ് ലി മോശം പ്രകടനം കാഴ്ചവെച്ചതിന് 65 കാരന്‍ സ്വയം തീ കൊളുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. കൊഹ് ലിയുടെ മോശം പ്രകടനത്തില്‍ റിട്ടയേഡ് റേയില്‍വേ ജീവനക്കാരനായ ഭൈരവ നിരാശനായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്. 

മധ്യപ്രദേശിലായിരുന്നു സംഭവം. തന്റെ മുറിയില്‍ ഒറ്റയ്ക്ക് ഇരുന്നാണ് ഭൈരവ ആദ്യ ടെസ്റ്റ് കണ്ടത്. കൊഹ് ലി ഔട്ടായപ്പോള്‍ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരും അയല്‍ക്കാരുമാണ് തീ കെടുത്തിയത്. അദ്ദേഹത്തെ ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചു. അപകട നില തരണം ചെയ്തു. തലയ്ക്കും കൈകള്‍ക്കും മുഖത്തിനുമാണ് പൊള്ളലേറ്റിരിക്കുന്നത്. 

വിരാട് കൊഹ് ലി പുറത്തായതാണ് തീ കൊളുത്താന്‍ കാരണമെന്ന് ഭൈരവന്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള കടുത്ത തീരുമാനമെടുക്കാന്‍ മറ്റ് കാരണങ്ങളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. വിവാഹത്തിന് ശേഷമുള്ള കൊഹ് ലിയുടെ ആദ്യത്തെ മത്സരമായിരുന്നു ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു