കായികം

തോല്‍വിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് കോഹ്‌ലി 

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പൊട്ടിത്തെറിച്ചു. മത്സരത്തിനായി ഇറക്കിയത് മികച്ച ടീമിനെയാണോ എന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കൊഹ്‌ലി ക്ഷുഭിതനായത്. 

ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച ടീമിനെ തീരുമാനിക്കുന്നതെന്ന് ചോദിച്ച കോഹ്‌ലി  ഇപ്പോള്‍ ഇന്ത്യന്‍ ടീം ജയിച്ചിരുന്നെങ്കില്‍ നിലവിലെ പതിനൊന്ന് പേര്‍ മികച്ച ടീമാണെന്ന് പറയുമായിരുന്നോയെന്നും ആരാഞ്ഞു. മികച്ച ടീമിനെ മത്സരത്തിനിറക്കണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. എങ്കില്‍ നിങ്ങള്‍ തന്നെ മികച്ച ടീമിനെ തിരഞ്ഞെടുക്കണം. ഞാന്‍ ആ ടീമിനെ വച്ച് കളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബാറ്റിംഗിലെ പിഴവുകളാണ് തോല്‍വിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. നല്ല കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും ലീഡ് നേടാനും കഴിയാതെ പോയി. ഞങ്ങള്‍ തന്നെയാണ് ഞങ്ങളെ തോല്‍പ്പിച്ചത്. ബൗളര്‍മാര്‍ കുറച്ചെങ്കിലും മാന്യമായി കളിച്ചു. പക്ഷേ ബാറ്റ്‌സ്മാന്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയെന്നും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ തുടര്‍ച്ചയായ രണ്ടാം പരാജയത്തെ തുടര്‍ന്ന് വിരാട് കൊഹ്‌ലിക്കെതിരെ നിരവധി കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. പര്യടനത്തിനു മുമ്പ് പരിശീലന ക്യാമ്പ് നടത്താതിരുന്നതും സന്നാഹ മത്സരം വേണ്ടെന്ന് വച്ചതും ടീം സെലക്ഷനില്‍ പാളിച്ച പറ്റിയതും ചൂണ്ടിക്കാട്ടി മുന്‍ താരം ബിഷര്‍സിംഗ് ബേദിയടക്കം നിരവധി പേര്‍ രംഗത്തു വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്