കായികം

സെഞ്ചുറികള്‍ വാരിക്കൂട്ടുന്ന കോഹ് ലി കേള്‍ക്കാന്‍, ജീവിതത്തിലെ മികച്ച ഫോമിലാണ് ഞാനെന്ന് ഡിവില്ലിയേഴ്‌സ്‌

സമകാലിക മലയാളം ഡെസ്ക്

ഒരിടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയുടെ വെള്ളക്കുപ്പായത്തിലേക്ക് മടങ്ങി എത്തിയതിന്റെ താളപിഴയൊന്നും കോഹ് ലിക്കും സംഘത്തിനും എതിരായ രണ്ട് ടെസ്റ്റുകളിലും എബി ഡിവില്ലിയേഴ്‌സില്‍ നമ്മള്‍ കണ്ടിട്ടില്ല. കേപ്ടൗണില്‍ ആദ്യ ഇന്നിങ്‌സില്‍ 65 റണ്‍സ് സ്‌കോര്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ മുന്‍ 
നായകന്‍ സെഞ്ചൂറിയനില്‍ 80 റണ്‍സും അടിച്ചെടുത്തിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താനിപ്പോഴെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. 

ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ് ഞാനിപ്പോള്‍. നൂറ് സെഞ്ചുറികള്‍ അടുപ്പിച്ച് സ്വന്തമാക്കുമെന്ന ഒരു ഗ്യാരന്റിയും ഞാന്‍ നല്‍കിയിട്ടില്ല. അഞ്ച് തവണ തുടര്‍ച്ചയായി ഡക്കാവുന്നതും എന്റെ കരിയറിന്റെ ഭാഗമായേക്കാമെന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു. 

ഞാന്‍ ഇപ്പോള്‍ മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. മുന്നൊരുക്കങ്ങള്‍ മികച്ച കളി പുറത്തെടുക്കുന്നതിലേക്ക് നയിക്കുന്നു. ബോള്‍ നേരിടുന്നതില്‍ ഏനിക്ക് താളപിഴകളില്ലെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഉറപ്പിച്ച് പറയുന്നു. 

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതോടെ ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന വിലയിരുത്തലായിരുന്നു ക്രിക്കറ്റ് ലോകത്തെ വിഴുങ്ങിയിരുന്നത്. എന്നാല്‍ 13 വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന മുപ്പത്തി മൂന്നുകാരനായ ഡിവില്ലിയേഴ്‌സ് ഇപ്പോഴാണ് തന്റെ മികച്ച ഫോം പുറത്തു വരുന്നതെന്ന് പറയുമ്പോള്‍ ഇനിയും ദക്ഷിണാഫ്രിക്കന്‍ മുന്‍ 
നായകന്റെ തേരോട്ടം തുടരുമെന്ന് തന്നെ മനസിലാക്കണം ക്രിക്കറ്റ് ലോകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ