കായികം

കാഴ്ചവൈകല്യമുളളവരുടെ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ജേതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കാഴ്ചവൈകല്യമുളളവരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ലോകകിരീടം ചൂടിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 309 റണ്‍സ് എന്ന വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 93 റണ്‍സ് നേടിയ സുനില്‍ രമേശ്, 62 റണ്‍സ് നേടിയ അജയ് റെഡ്ഢി എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.


ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ബദര്‍ മുനീര്‍ ( 57), റിയാസത് ഖാന്‍ ( 48) , ക്യാപ്റ്റന്‍ നിസാര്‍ അലി (47) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. സെമിഫൈനലില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ലങ്കയെ 156 റണ്‍സിന് തകര്‍ത്തായിരുന്നു പാകിസ്ഥാന്‍ ഫൈനലില്‍ പ്രവേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ