കായികം

മെസിക്കൊപ്പം കളിച്ച നെയ്മറിന് ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം കളിച്ചാലെന്താണ്? റയല്‍ മുന്‍ താരം ചോദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

പിഎസ്ജിയില്‍ നിന്നും നെയ്മര്‍ റയലിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ അടിക്കടി ഉയര്‍ന്നുവരുന്നുണ്ട്. ക്രിസ്റ്റിയാനോയെ റയല്‍ കയ്യൊഴിഞ്ഞേക്കുമെന്ന വാദത്തിനും ശക്തി കൂടി വരികയാണ്. അതിനിടയില്‍ ചിരവൈരികളായി കണ്ടിരുന്ന റയലില്‍, മുഖ്യ ശത്രുവായിരുന്ന ക്രിസ്റ്റിയാനോയ്‌ക്കൊപ്പം നെയ്മര്‍ കളിക്കുന്നതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നായിരുന്നു പലരുടേയും നിലപാട്. 

കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞ് കിടക്കുന്നതിന് ഇടയില്‍, നെയ്മര്‍ റയലിന് വേണ്ടി ക്രിസ്റ്റിയാനോയ്‌ക്കൊപ്പം കളിച്ചാല്‍ എന്താണെന്ന ചോദ്യമാണ് റയല്‍ മുന്‍ താരം പ്രഡ്രാഗ് മിജലോവിക് ഉന്നയിക്കുന്നത്. മെസിക്കൊപ്പം കളിച്ചു വളര്‍ന്നത് പോലെ ക്രിസ്റ്റിയാനോയ്‌ക്കൊപ്പവും മികച്ച കളി പുറത്തെടുക്കാന്‍ നെയ്മറിന് സാധിക്കുമെന്നാണ് മിജലോവിക്കിന്റെ വിലയിരുത്തല്‍. 

കളിക്കാരനെന്ന നിലയില്‍ നെയ്മറെ ഞാന്‍ ഇഷ്ടപ്പെടുന്നു. മാജിക്കല്‍ കളിയിലൂടെ റയല്‍ ആരാധകരെ ഒന്നടങ്കം സ്വാധീനിക്കാന്‍ നെയ്മറിന് സാധിക്കും. മെസിക്കൊപ്പം നന്നായി കളിക്കാന്‍ നെയ്മറിന് സാധിച്ചിട്ടുണ്ടെങ്കില്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം എന്തുകൊണ്ട് സാധിക്കില്ല? നെയ്മറിനെ റയലിലെത്തിക്കാന്‍ അവസരം ലഭിച്ചാല്‍ ആദ്യം യെസ് പറയുക താനായിരിക്കും എന്നും മിജാലോവിക് പറയുന്നു. 

മോശം ഫോമും താരത്തിന് ലഭിക്കുന്ന പ്രതിഫലവും തമ്മില്‍ ബന്ധമില്ലെന്നായിരുന്നു ക്രിസ്റ്റ്യാനോ റയല്‍ വിടുമെന്ന അഭ്യൂഹങ്ങളോടുള്ള മിജലോവിക്കിന്റെ പ്രതികരണം. പിഎസ്ജിയിലേക്കോ, മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കോ ക്രിസ്റ്റിയാനോ പോയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഫുട്‌ബോള്‍ ലോകത്ത് ശക്തമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍