കായികം

ജിങ്കാന്‍ മദ്യപാനി, ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത് നായകന്‍ തന്നെയെന്ന് മ്യുലന്‍സ്റ്റീന്‍

സമകാലിക മലയാളം ഡെസ്ക്

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്നും മാറിയതിന് ശേഷം ആദ്യമായി പ്രതികരിച്ച് റെനി മ്യുലന്‍സ്റ്റീന്‍. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ടീമിലുള്ള വിശ്വാസം തകര്‍ക്കുന്ന വെളിപ്പെടുത്തലുമായിട്ടാണ് മ്യുലന്‍സ്റ്റീന്‍ രംഗത്തെത്തിയിരിക്കുന്നത്. 

ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഗോവയ്‌ക്കെതിരായ മത്സരത്തിന്റെ തലേദിവസം മുതല്‍ നായകന്‍ സന്ദേഷ് ജിങ്കാന്‍ മദ്യപാനവുമായി ആഘോഷിക്കുകയായിരുന്നു എന്നാണ് റെനി മ്യുലന്‍സ്റ്റീനിന്റെ വെളിപ്പെടുത്തല്‍. ഗോവയ്‌ക്കെതിരായ മത്സരം നടക്കുന്ന ദിവസം പുലര്‍ച്ചെ നാല് മണിവരെ ജിങ്കാന്റെ മദ്യപാനം തുടര്‍ന്നു. 

ജിങ്കാന്റേത് പ്രൊഫഷണല്‍ സമീപനമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നാണ് ഗോളിന് അനുവദിച്ച അഭിമുഖത്തില്‍ മ്യുലന്‍സ്റ്റീന്‍ ചോദിക്കുന്നത്. ഇത്തരം സമീപനം തുടരുന്ന ഒരു വ്യക്തിയെ മികച്ച നായകന്‍ എന്നാണ് നിങ്ങള്‍ വിളിക്കുന്നത്  എങ്കില്‍ അതൊരു മോശം രീതിയാണെന്ന് തന്നെ ഞാന്‍ പറയുമെന്ന് മ്യുലന്‍സ്റ്റീന്‍ പറയുന്നു. 

ടീമിന് മാതൃക കാണിച്ച് നായിക്കേണ്ട വ്യക്തിയാണ് നായകന്‍. ജിങ്കാന്‍ അങ്ങിനെയല്ല. ഇന്ത്യയിലെ മികച്ച പ്രൊഫഷണലാണെന്നാണ് ജിങ്കാന്‍ സ്വയം കരുതുന്നത്. എന്നാല്‍ സ്വയവും, എല്ലാവരേയും തോല്‍പ്പിക്കുകയാണ് അദ്ദേഹം  ചെയ്യുന്നത്. ബ്ലാസ്റ്റേഴ്‌സ് പരിശിലക പദവി ഒഴിഞ്ഞതിന് ശേഷം, കളിക്കളത്തിലെ പ്രകടനത്തെ കുറിച്ച് ഞാന്‍ ജിങ്കാനോട് സംസാരിച്ചു. എന്നാല്‍ അപ്പോഴും ജിങ്കാനില്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്നും മ്യുലന്‍സ്റ്റീന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത