കായികം

ഗോള്‍ 23മുതല്‍; മഹാരാജാസ് ഗ്രൗണ്ടില്‍ മാറ്റുരക്കുന്നത് 24 ടീമുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ആള്‍ കേരള ഇന്റര്‍ കോളജ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്  ഗോളിന്റെ ഏഴാം സീസണ്‍ 23ന് ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ജനുവരി 23 മുതല്‍ ഫെബ്രുവരി 4 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.  ചാമ്പ്യനാകുന്ന ടീമിന് 2 ലക്ഷം രൂപയും റണ്ണര്‍ അപ്പിന് 1ലക്ഷം രൂപയുമാണ് കാത്തിരിക്കുന്ന സമ്മാനം. ഏറ്റവും കൂടുതല്‍ സമ്മാന തുക നല്‍കുന്ന കേരളത്തിലെ ഏക ടൂര്‍ണമെന്റാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ഗോള്‍. ഉദ്ഘാടന ചടങ്ങില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ കോച്ച് ടെറി ഫെലാന്‍,ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരള റസിഡന്റ് എഡിറ്റര്‍ വിനോദ് മാത്യു,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിഷ്ണു കുമാര്‍ എന്നിവര്‍ സംബന്ധിക്കും. 

24 കോളജുകളില്‍ നിന്നായി 432 യുവ ഫുട്‌ബോള്‍ പ്രതിഭകള്‍ ഈ വര്‍ഷം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ പ്രത്യേകത ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തിയ കൊച്ചി സ്‌റ്റേഡിയത്തില്‍ കളിക്കാര്‍ക്ക് പരിശീലനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട് എന്നതാണ്. മാച്ച് ഫീസും പ്ലേയിങ് കിറ്റും ട്രാവല്‍ അലവന്‍സും നല്‍കിയാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കാന്‍ സംഘാടകര്‍ പരിശീലനം നല്‍കുന്നത്. 

കഴിഞ്ഞ സീസണുകളില്‍ കളിച്ച ഒരുപിടി പ്രഗത്ഭ താരങ്ങള്‍ സന്തോഷ് ട്രോഫി ടീമിലേക്കും കേരള ബ്ലാസ്റ്റേഴ്‌സിലും മറ്റ് പ്രമുഖ ഫുട്‌ബോള്‍ ക്ലബുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടത് എക്‌സ്പ്രസ് ഗോള്‍ ടൂര്‍ണമെന്റിന് കൂടുതല്‍ തിളക്കം നല്‍കുന്നു. കൊല്‍ക്കത്തയ്ക്കായി കളിക്കുന്ന സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിന്‍,ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിലുളള സാഹുല്‍ അബ്ദുള്‍ സമദ്,ജിഷ്ണു ബാലകൃഷ്ണന്‍,അജിത് ശിവന്‍ ഇവരൊക്കെ ഉദാഹരണങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര