കായികം

ഷമിയുടെ ചിറകിലേറി ഇന്ത്യക്ക് ആശ്വാസം ജയം; മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്  63 റണ്‍സിന് 

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആശ്വാസ ജയം. രണ്ട് ടെസ്റ്റുകള്‍ പരാജയപ്പെട്ട് പരമ്പര നഷ്ടമായ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ 63 റണ്‍സിനാണ് വിജയിച്ചത്.  241 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ 177 റണ്‍സിന് പുറത്തായി. 


17 റണ്‍സിന് ഒന്ന് എന്ന നിലയില്‍ രണ്ടാം ദിനം പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഇന്ന് കിട്ടിയത്. ഡീന്‍ എല്‍ഗറും ഹാഷിം അംലയും (52) ചേര്‍ന്ന്് 119 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്‌കോര്‍ 124 നില്‍ക്കെ അംലയെ ഇശാന്ത് ശര്‍മ്മ പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ച തുടരുകയായിരുന്നു.

അഞ്ചു വിക്കറ്റ് കൊയ്ത പെയ്‌സ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഡീന്‍ എല്‍ഗര്‍ 86 റണ്‍സുമായി പുറത്താകാതെ നിന്നു. ഷമിക്ക് പുറമേ ഇശാന്ത് ശര്‍മ്മയും ബുംറയും രണ്ടുവിക്കറ്റുകള്‍ വീതം നേടി ഷമിക്ക് പിന്തുണ നല്‍കി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത