കായികം

ഒടുവില്‍ റെയ്‌ന തിരിച്ചെത്തി, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വിന്റി20 ടീമില്‍

സമകാലിക മലയാളം ഡെസ്ക്

ഒരു വര്‍ഷത്തിന് ശേഷം സുരേഷ് റെയ്‌ന ടീമിലേക്ക് തിരിച്ചെത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വിന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് റെയ്‌ന ഇടംപിടിച്ചത്. 

2017 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരായ ട്വിന്റി20ക്ക് ശേഷം ആദ്യമായാണ് റെയ്‌ന ടീമില്‍ ഇടംനേടുന്നത്. ഫെബ്രുവരി 18ന് ആരംഭിക്കുന്ന ട്വിന്റി20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 

ട്വിന്റി20 ടീമിന്റെ നായക സ്ഥാനത്തേക്ക് കോഹ് ലി തിരിച്ചെത്തിയിട്ടുണ്ട്. ലങ്കയ്‌ക്കെതിരായ ട്വിന്റി20 പരമ്പരയില്‍ കോഹ് ലിയായിരുന്നു ഇന്ത്യയെ നയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വിന്റി20യില്‍ രോഹിത്താണ് വൈസ് ക്യാപ്റ്റന്‍. 

ശ്രേയസ് അയ്യരെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയപ്പോള്‍ ഷര്‍ദുല്‍ താക്കൂറിന് ആദ്യ മത്സരം കളിക്കാനുള്ള അവസരം ലഭിച്ചു. യോയോ ടെസ്റ്റില്‍ വിജയിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് റെയ്‌ന ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് യോയോ ടെസ്റ്റ് പാസായ റെയ്‌നയെ പക്ഷേ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

ഏകദിന ടീമില്‍ റെയ്‌നയെ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സയിദ് മുഷ്ദഖ് അലി ടി20 ടൂര്‍ണമെന്റില്‍ യുപിയുടെ ടോപ് സ്‌കോററായിട്ട് റെയ്‌ന കളം നിറഞ്ഞതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി