കായികം

ഗോള്‍ 2018: എംഇഎസ് മമ്പാട് ക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആഭിമുഖ്യത്തില്‍  നടക്കുന്ന ഗോള്‍ 2018ലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍  എംഇഎസ് കോളേജ് മമ്പാട്  ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെ പരജായപ്പെടുത്തി. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു എംഇസിന്റെ വിജയം.

വന്‍ താരനിരയുമായാണ് എംഇഎസ് കളത്തിലിറങ്ങിയത്. 34ാം മിനിറ്റിലായിരുന്നു എംഇഎസിന്റെ ആദ്യഗോള്‍ പിറന്നത്. അഖിലായിരുന്നു ഗോള്‍ നേടിയത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ടീം 79ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. മുഹമ്മദ് അന്‍സ് റഹ്മാന്‍ വകയായിരുന്നു ഗോള്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അന്‍സ് റഹ്മാന്‍. 

എങ്ങനെയെങ്കിലും ഗോള്‍ മടക്കുക എന്ന ആവേശത്തോടെ കളിച്ച ക്രൈസ്റ്റ് ടീം 86ാം മിനിറ്റില്‍ ആശ്വാസഗോള്‍ നേടി. ആന്റണി പൗലോസാണ് ക്രൈസ്റ്റിനായി ഗോള്‍ നേടിയത്. അവസാനനിമിഷങ്ങളില്‍ എംഇഎസ് നിരയില്‍ പത്തുപേരായിട്ടും ഗോള്‍ മടക്കാന്‍ ക്രൈസ്റ്റ് ടീമിന് കഴിഞ്ഞില്ല. ക്യാപ്റ്റന്‍ അന്‍സ് റഹ്മാന്‍ രണ്ടു തവണ മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് പത്തംഗങ്ങളായി എംഇഎസ് ചുരുങ്ങിയത്. മഞ്ഞകാര്‍ഡ് കണ്ടതിന് പിന്നാലെ അന്‍സിന് ക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാനാവില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു