കായികം

മുട്ട എറിയല്‍ ഒരു കായിക ഇനവുമാണ്, അവര്‍ക്കതില്‍ ലോക ചാമ്പ്യനുമുണ്ട്

സമകാലിക മലയാളം ഡെസ്ക്

തമാശയ്ക്കായാലും, ദേഷ്യം തീര്‍ക്കാനായാലും മറ്റൊരാളെ ലക്ഷ്യം വെച്ച് എറിയുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ ഈ മുട്ടയേറ് ഒരു കായിക ഇനമായി കണ്ട് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത് നമുക്ക് പുതുമയുള്ള കാര്യമാണ്. 

മുട്ടയേറ് കായിക ഇനമായി ഔദ്യോഗികമായാി അംഗീകരിക്കുകയും, ലോക ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. നമുക്കിടയിലേക്ക് ഈ ചാമ്പ്യന്‍ഷിപ്പ് അധികം പ്രചാരം നേടി എത്തിയിട്ടില്ലെങ്കിലും യൂറോപ്പുകാര്‍ക്കിടയില്‍ മുട്ടയേറ് ചാമ്പ്യന്‍ഷിപ്പ് അലയൊലികള്‍ തീര്‍ക്കുന്നുണ്ട്. 

2011ല്‍ 2130 പേരാണ് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. ഒരറ്റത്ത് നിന്നും ഉയര്‍ത്തി എറിയുന്ന മുട്ട എതിര്‍ വശത്ത് നില്‍ക്കുന്ന വ്യക്തി പൊട്ടാതെ പിടിക്കണം. നിലവില്‍ 81 മീറ്റര്‍ അകലെ നിന്നെത്തിയ മുട്ട പൊട്ടാതെ പിടിച്ച റോബി ഹൊലന്ദറും, നിക്ക് ഹൊര്‍ണ്‌സ്‌റ്റെയ്‌നുമാണ് മുട്ടയേറിലെ ചാമ്പ്യന്‍മാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു