കായികം

ഔട്ടാകാനെടുത്ത അവരുടെ കഷ്ടപ്പാട് ഐസിസി അന്വേഷിക്കുന്നു; മാച്ച് ഫിക്‌സിങ് അല്ലാതെ എന്തെന്ന് ക്രിക്കറ്റ് ലോകം

സമകാലിക മലയാളം ഡെസ്ക്

ബാറ്റിങ് നിര തകര്‍ന്നടിയുന്നതും റണ്‍ ഔട്ടുകള്‍ തുടരെ തുടരെ വരുന്നതും ക്രിക്കറ്റ് ലോകത്ത് സ്വാഭാവികമാണ്. എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ മാച്ച് ഫിക്‌സിങ് പിന്നില്‍ നടന്നിട്ടുണ്ട് എന്ന് തോന്നിപ്പിക്കുന്ന മത്സരമായിരുന്നു യുനൈറ്റഡ് അറബ് എമറൈറ്റ്‌സ് അജ്മാന്‍ ഓള്‍ സ്റ്റാര്‍ ലീഗില്‍ നടന്നത്. 

ബാറ്റ്‌സ്മാന്‍മാര്‍ അവിശ്വസനീയമായ റണ്‍ ഔട്ടുകളിലുടേയും മറ്റും പുറത്താകുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. മാച്ച് ഫിക്‌സിങ് ആരോപണം ഉയര്‍ന്നതോടെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം. 

ദുബായ് സ്റ്റാര്‍സ്ും, ഷാര്‍ജ വാരിയേഴ്‌സും തമ്മിലുള്ള ട്വിന്റി20 മത്സരത്തിനിടയിലായിരുന്നു സംഭവം. 136 റണ്‍സ് വിജയലക്ഷ്യവുമായിട്ടായിരുന്നു വാരിയേഴ്‌സ് ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ 46 റണ്‍സിന് എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്തായി, അതും വിചിത്രമായ രീതിയില്‍. 

വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെ ക്രിക്കറ്റ് ലോകത്ത് നിന്നുള്ളവര്‍ തന്നെ അമ്പരപ്പ് പ്രകടിപ്പിച്ചെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ