കായികം

34 വര്‍ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ സായിയുടെ പേരും കേന്ദ്ര സര്‍ക്കാര്‍ മാറ്റി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ പേരും കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഇനി മുതല്‍ സ്‌പോര്‍ട്‌സ് ഇന്ത്യ എന്ന പേരില്‍ അറിയപ്പെടും. കഴിഞ്ഞ 34 വര്‍ഷമായി അറിയപ്പെടുന്ന  പേരാണ്  ഇതോടെ ഇല്ലാതാകുന്നത്. കേന്ദ്ര കായിക വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ്  റാത്തോഡാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. 1984ലാണ് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ നിലവില്‍ വന്നത്. 50ാം ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് മന്ത്രി  പേരുമാറ്റം സംബന്ധിച്ച് തീരുമാനമെടുത്തത്.  


നിലവിലുള്ള പല ഉയര്‍ന്ന പോസ്റ്റുകളും ഉദ്യോഗസ്ഥര്‍ പിരിയുന്നതോടെ നിര്‍ത്തലാക്കും. കായിക താരങ്ങളുടെ ഭക്ഷണത്തിനുള്ള അലവന്‍സ് വര്‍ധിപ്പിക്കുമെന്നും ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കായിക താരങ്ങളുടെ ഉന്നമനമാണ് സ്‌പോര്‍ട്‌സ് ഇന്ത്യയുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു