കായികം

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷൻ അം​ഗം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷൻ അം​ഗമായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷനെയാണ്, ബിനീഷ് സംസ്ഥാന കമ്മിറ്റിയിൽ പ്രതിനിധീകരിക്കുന്നത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിനീഷിന്റെ പാനലാണ് വിജയിച്ചത്.

ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലേക്ക് മുന്‍ ഭരണസമിതിയും മത്സരരംഗത്തുണ്ടായിരുന്നു. ഡിവൈഎഫ്ഐ നേതാവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ.കെ.വിനീഷ് ഇവരെ പിന്തുണച്ച് രം​ഗത്തെത്തി. വിനീഷ് രണ്ടു സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും കെ.സി.എ. പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പി.ബാബുരാജ്, ടി.കൃഷ്ണരാജു എന്നിവരിൽ ബാബുരാജ് സ്ഥാനമൊഴിഞ്ഞതോടെയാണ് ബിനീഷിന് നറുക്ക് വീണത്.  എന്നാൽ ബാബുരാജ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള