കായികം

സുവാരസിനെ നെയ്മര്‍ക്ക് വേണം; ബാഴ്‌സയെ വീണ്ടും ദുര്‍ബലപ്പെടുത്താന്‍ സമ്മര്‍ദ്ദം

സമകാലിക മലയാളം ഡെസ്ക്

പിഎസ്ജിയിലുള്ള കല്ലുകടികളുടെ പേരില്‍ നെയ്മര്‍ ക്ലബ് വിടുമോയെന്ന ചോദ്യങ്ങള്‍ക്ക് ഇതുവരെ വ്യക്തമായ ഉത്തരമായിട്ടില്ല. എന്നാലിപ്പോള്‍ ബാഴ്‌സയില്‍ നിന്നും സുവാരസിനെ പിഎസ്ജിയിലേക്കെത്തിക്കാന്‍ നെയ്മറിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദം വരുന്ന എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

പിഎസ്ജിയിലേക്ക് എത്തിയത് മുതല്‍ നെയ്മറും കവാനിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കളിക്കളത്തില്‍ തന്നെ വ്യക്തമായിരുന്നു. ഇതിന് പരിഹാരം തേടിയാണ് സുവാരസിനെ പിഎസ്ജിയിലേക്ക് എത്തിക്കാന്‍ നെയ്മര്‍ ക്ലബിന് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. 

എന്നാല്‍ സുവാരസ് കൂടി ചേക്കേറുന്നത് പിഎസ്ജിയെ ശക്തിപ്പെടുത്തും എന്ന് വ്യക്തമായതിനാല്‍ ബാഴ്‌സ സുവാരസിനെ വിട്ടുനല്‍കാന്‍ തയ്യാറാകില്ല എന്ന് തന്നെയാണ് സൂചന. മുന്നേറ്റ നിരയില്‍ മാറ്റം വരുത്താന്‍ ബാഴ്‌സയുടെ ഭാഗത്ത് നിന്നും ഇതുവരെ നീക്കങ്ങള്‍ ഉണ്ടായിട്ടുമില്ല. 

ബാഴ്‌സ ലക്ഷ്യമിട്ട ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ തന്നെ തുടരും എന്ന് വ്യക്തമാക്കിയതിനാലും സുവാരസിനെ ബാഴ്‌സ വിട്ടുനല്‍കില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു