കായികം

എന്നെ ചൂണ്ടി നിങ്ങള്‍ അവളില്‍ സമ്മര്‍ദ്ദം നിറയ്ക്കും; മകള്‍ ടെന്നീസ് താരമാകുന്നതില്‍ സെറീന

സമകാലിക മലയാളം ഡെസ്ക്

എന്റെ നേട്ടങ്ങള്‍ മുന്നില്‍ വെച്ച് നിങ്ങള്‍ അവളില്‍ സമ്മര്‍ദ്ദം ചെലുത്തും. അമ്മയെ പോലെ കുതിക്കാനാണോ നീയും ലക്ഷ്യം വയ്ക്കുന്നത് എന്ന ചോദ്യമായിരിക്കും അവള്‍ക്ക് നേരെ ഉയരുക. അതിന് ഇടവരരുത്. അതുകൊണ്ട് മകള്‍ ടെന്നീസ് കളിക്കുന്നതിനോട് തനിക്ക് താത്പര്യം ഇല്ലെന്നാണ് സെറീന വില്യംസ് പറയുന്നത്. 

അവള്‍ ടെന്നീസ് കളിക്കില്ല എന്നാണ് എന്റെ പ്രതീക്ഷ. ടെന്നീസ് ഒരുപാട് കഠിനാധ്വാനം ആവശ്യപ്പെടുന്നുണ്ട്. എങ്കിലും അവള്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ കളിക്കാം. അങ്ങിനെയെങ്കില്‍ ഞാന്‍ അവളെ സഹായിക്കും. പക്ഷേ ഒരു നല്ല പരിശീലകയായിരിക്കുമോ ഞാനെന്ന് പറയാനാവില്ല.

ഒളിംപ്യയ്ക്ക് ടെന്നീസ് കളിക്കാന്‍ താത്പര്യം വന്നാല്‍ അവളെ പരിശീലിപ്പിക്കാന്‍ താനുണ്ടാകുമെന്ന് വീനസ് ഇപ്പോഴെ പറഞ്ഞു കഴിഞ്ഞെന്നും സെറീന പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍