കായികം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസ് ആസ്ഥാനത്തെത്തി; ആവേശത്തോടെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

റോം: റയല്‍ മാഡ്രിഡിലെ ഒന്‍പത് വര്‍ഷം നീണ്ട കരിയറിന് വിരാമമിട്ട് ലോകകപ്പിന് ശേഷം യുവന്റസിലേക്ക് ചേക്കേറിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബിന്റെ ആസ്ഥാനമായ ടൂറിനിലെത്തി. ടൂറിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അദ്ദേഹത്തെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന് യുവന്റസ് ആരാധകരാണ് തടിച്ചുകൂടിയത്. പോര്‍ച്ചുഗല്‍ നായകനെ അവര്‍ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കാനും ക്രിസ്റ്റ്യാനോ സമയം കണ്ടെത്തി. 

കാമുകി ജോര്‍ജീന റോഡ്രിഗസിനൊപ്പം ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് ക്രിസ്റ്റിയാനോ ഗ്രീസില്‍ നിന്ന് ഇറ്റലിയിലെത്തിയത്. തിങ്കളാഴ്ച യുവന്റസ് ആസ്ഥാനത്തെത്തിയ താരം പരിശീലക മൈതാനവും തന്റെ സഹ താരങ്ങളേയും കാണാന്‍ സമയം കണ്ടെത്തി. പിന്നീട് ക്ലബിന്റെ മെഡിക്കല്‍ പരിശോധനകള്‍ക്കും വിധേയനായി. 

ക്രിസ്റ്റിയാനോയെ യുവന്റസ് സ്വന്തമാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഏഴാം നമ്പര്‍ ജേഴ്‌സി ടീം പുറത്തിറക്കിയിരുന്നു. ചൂടപ്പം പോലെ ജേഴ്‌സി വിറ്റ് പോയപ്പോള്‍ യുവന്റസിന്റെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ഇടയ്ക്ക് തകരാറിലായിപ്പോവുകയും ചെയ്തു. പിന്നീട് ക്ലബിന്റെ ഫാന്‍ ഷോപ്പ് വഴിയും വില്‍പ്പന പൊടിപൊടിച്ചു. താരത്തെ ടീമിലെടുത്ത് 24 മണിക്കൂറിനുള്ളില്‍ 5,20000 ജഴ്‌സികളാണ് വിറ്റുപോയത്.

റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെ കുടുംബവുമായി ഗ്രീസില്‍ അവധികാലം ചെലവഴിക്കുന്നതിനിടെയാണ് റൊണാള്‍ഡോ യുവന്റസുമായി കരാറിലെത്തുന്നത്. 845 കോടി രൂപയ്ക്കാണ് 33കാരനായ താരം ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍ ടീമിന്റെ ഭാഗമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു