കായികം

12 പന്തില്‍ വരവറിയിച്ച് അര്‍ജുന്‍, ഇന്ത്യക്കായി ആദ്യ വിക്കറ്റ് 

സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള അണ്ടര്‍ 19 ടീമില്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ പേര് ഇടംപിടിച്ചതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അര്‍ജുനേക്കാളും കഴിവുള്ള കളിക്കാരെ തഴഞ്ഞാണ് സച്ചിന്റെ പേര് പരിഗണിച്ച് അര്‍ജുന് ടീമില്‍ ഇടം നല്‍കിയത് എന്ന പതിവ് വിമര്‍ശനം തന്നെയായിരുന്നു അന്നും ഉയര്‍ന്നത്. എന്നാല്‍, ലങ്കയില്‍ താനെറിഞ്ഞ 12 ബോളില്‍ നിന്ന് ഈ വിമര്‍ശനങ്ങളുടെ മുന ഒടിക്കുകയാണ് അര്‍ജുന്‍. 

കൊളംബോയില്‍ നടക്കുന്ന ആദ്യ യൂത്ത് ടെസ്റ്റ് മത്സരത്തില്‍ ലങ്കന്‍ അണ്ടര്‍19 ടീമിനെ തുടക്കത്തിലെ പ്രഹരിച്ചാണ് ഇന്ത്യയ്ക്ക് അര്‍ജുന്‍ നേട്ടമുണ്ടാക്കി
തന്നത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്‌ക്കെതിരെ ആദ്യ ഓവര്‍ എറിയാന്‍ എത്തിയത് അര്‍ജുന്‍. 

നായകന്‍ അനുജ് റാവത് തന്നില്‍ അര്‍പ്പിച്ച വിശ്വാസം അര്‍ജുന്‍ കാത്തു. തന്റെ രണ്ടാം ഓവറിലെ അവസാന ബോളില്‍ അര്‍ജുന്‍ വിക്കറ്റെടുത്തു. ഓട്ട്‌സൈഡ് ഓഫ് സ്റ്റമ്പായി എത്തിയ ഡെലിവറി സ്വിങ് ചെയ്ത് ബാറ്റ്‌സ്മാന്റെ പാഡില്‍ ഉരസിയതോടെയാണ് ഇന്ത്യയുടെ ദേശീയ കുപ്പായത്തിലെ ആദ്യ വിക്കറ്റ് അര്‍ജുന്‍ സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി