കായികം

ഏഴ് വര്‍ഷത്തിനിടെ മികച്ച നേട്ടങ്ങള്‍; ഐസ്‌ലന്‍ഡിലെ ഹല്‍ഗ്രിംസന്‍ യുഗത്തിന് അന്ത്യം

സമകാലിക മലയാളം ഡെസ്ക്

സ്‌ലന്‍ഡ് ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനം ഹെയ്മിര്‍ ഹല്‍ഗ്രിംസന്‍ ഒഴിഞ്ഞു. ഏഴ് വര്‍ഷമായി ടീമിനെ പരിശീലിപ്പിക്കുന്ന ഹല്‍ഗ്രിംസന്‍ സ്വന്തം തീരുമാനപ്രകാരമാണ് സ്ഥാനം രാജിവച്ചത്. ഹല്‍ഗ്രിംസന്റെ അപേക്ഷ മാനിച്ച് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയതായി ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഒദ്യോഗികമായി വ്യക്തമാക്കി. 

2011ലാണ് ഹല്‍ഗ്രിംസന്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ടീമിന്റെ ഏറ്റവും മികച്ച മുന്നേറ്റത്തിന് ലോകം സാക്ഷിയായതും ഈ  കാലഘട്ടത്തിലാണ്. ചരിത്രത്തിലാദ്യമായി ടീമിനെ യൂറോകപ്പിലേക്കും ലോകകപ്പിലേക്കും നയിക്കാന്‍ പരിശീലകന് സാധിച്ചു. യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ വരെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ വരെയെത്തി ഫുട്‌ബോള്‍ ആരാധകരുടെ മനം കീഴടക്കിയ ഐസ്‌ലന്‍ഡ് റഷ്യന്‍ ലോകകപ്പില്‍ കരുത്തരായ അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ 1-1ന്  സമനിലയില്‍ തളച്ചും ശ്രദ്ധേയമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ