മിന്‍സ്ക്: കളിക്കാരനായും പരിശീലകനായും പയറ്റിത്തെളിഞ്ഞ അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണ ഇനി ഫുട്ബോള്‍ ടീമിന്റെ ചെയര്മാന്. ബെലാറസ് ക്ലബായ ഡൈനാമോ ബ്രസ്റ്റിന്റെ ചെയര്‍മാനായാണ് മറഡോണ ചുമതലയേറ്റത്. തിങ്കളാഴ്ച രാവിലെ പ്രൈവറ്റ് ജെറ്റില്‍ ബെലാറസിലെത്തിയ മറഡോണയ്ക്ക് ആവേശകരമായ വരവേല്‍പ്പാണ് ക്ലബ് ഒരുക്കിയത്. ബെലാറഷ്യന്‍ പ്രീമിയര്‍ ലീഗ് കളിക്കുന്ന ക്ലബിന്റെ ചെയര്‍മാനായി മൂന്ന് വര്‍ഷത്തേക്കാണ് മറഡോണ കരാറിലെത്തിയത്.
ലീഗില്‍ നാലാം സ്ഥാനക്കാരാണ് ഡൈനാമോ ബ്രസ്റ്റ്. 1960കളില്‍ സ്ഥാപിച്ച ക്ലബ് നിലവില്‍ ബെലാറഷ്യന്‍ കപ്പ്, സൂപ്പര്‍ കപ്പ് ജേതാക്കളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ