കായികം

ഹൃദയം കൊണ്ട് ഞാന്‍ ഒരു പലസ്തീനിയനാണ്; മഹമൂദ് അബ്ബാസിനെ ചേര്‍ത്തു നിര്‍ത്തി മറഡോണ

സമകാലിക മലയാളം ഡെസ്ക്

ഹൃദയം കൊണ്ട് ഞാനൊരു പലസ്തീനിയനാണെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. റഷ്യയില്‍ ലോക കപ്പ് ഫുട്‌ബോളിന്റെ സമയത്തായിരുന്നു പലസ്തീനിയന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ കെട്ടിപ്പിടിച്ചുള്ള മറഡോണയുടെ വാക്കുകള്‍. 

അബ്ബാസിനെ ചേര്‍ത്ത നിര്‍ത്തിക്കൊണ്ടുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്ത് മറഡോണ ഇങ്ങനെ എഴുതി, പാലസ്തീനില്‍ സമാധാനം വേണമെന്നാണ് ഈ മനുഷ്യന്റെ ആഗ്രഹം. പ്രസിഡന്റ് അബ്ബാസിന് നീതിയുക്തമായ രാജ്യമുണ്ട്...

റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള ചര്‍ച്ചകള്‍ക്ക വേണ്ടിയാണ് അബ്ബാസ് റഷ്യയില്‍ എത്തിയത്. എന്നാല്‍ ഗാസയില്‍ രക്തച്ചൊരിച്ചില്‍ രൂക്ഷമാകുമ്പോള്‍ അബ്ബാസ് ലോക കപ്പ് ഫൈനല്‍ വേദിയില്‍ എത്തിയത് ശരിയായില്ലെന്ന് വാദിച്ച് അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

നേരത്തേയും പലസ്തീനിന് മറഡോണ പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പലസ്തീന്‍ ജനതയുടെ ഒന്നാമത്തെ ആരാധകന്‍ ഞാനാണെന്നായിരുന്നു 2012ല്‍ മറഡോണ പറഞ്ഞത്. 2014ല്‍ പലസ്തീന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ സമയത്ത്, ഇസ്രായേല്‍ പലസ്തീനോട് ചെയ്യുന്നത് ലജ്ജാവഹമാണെന്നും മറഡോണ തുറന്നു പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ