കായികം

ആ ഗോള്‍ കീപ്പര്‍ റെക്കോര്‍ഡ് തുകയ്ക്ക് ലിവര്‍പൂളിലേക്ക്; ഒപ്പം ഷാഖിരിയും

സമകാലിക മലയാളം ഡെസ്ക്

ദിവസങ്ങളായി നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസന്‍ ബക്കറിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂള്‍ സ്വന്തമാക്കി. ഒരു ഗോള്‍കീപ്പര്‍ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡ് നേട്ടവുമായാണ് അലിസന്‍ ബക്കര്‍ ഇറ്റാലിയന്‍ സീരി എ കരുത്തരായ റോമയില്‍ നിന്ന് ആല്‍ഫീല്‍ഡിലേക്ക് ചേക്കേറുന്നത്. 118 ദശലക്ഷം ഡോളറാണ് താരത്തിന്റെ പ്രതിഫലം. അഞ്ച് വര്‍ഷ കരാറിലാണ് താരത്തിന്റെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പ്രവേശം. നേരത്തെ പാര്‍മയില്‍ നിന്ന് ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസ് ഇതിഹാസ താരം ബുഫണിനെ സ്വന്തമാക്കാന്‍ ചെലവാക്കിയ തുകയായിരുന്നു ഒരു ഗോള്‍ കീപ്പറുടെ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന പ്രതിഫലം. ആ റെക്കോര്‍ഡാണ് അലിസന്‍ വഴിമാറ്റിയത്.  

റഷ്യന്‍ ലോകകപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനായി മിന്നും ഫോമില്‍ കളിച്ച ഷര്‍ദാന്‍ ഷാഖിരിയും ലിവര്‍പൂളിനൊപ്പം ചേര്‍ന്നിട്ടുണ്ട്. പ്രീമിയര്‍ ലീഗ് ടീം തന്നെയായ സ്റ്റോക് സിറ്റിയില്‍ നിന്നാണ് സ്വിസ് താരം ലിവര്‍പൂളിന്റെ പാളയത്തിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ