കായികം

റൂട്ട് ഔട്ട് !; ബാറ്റ് താഴെയിട്ടുള്ള അഹ്ലാദം; റൂട്ട് സ്വയം മണ്ടനായെന്ന് ഇയാന്‍ മോര്‍ഗന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ജോ റൂട്ടായിരുന്നു. പരമ്പരയുടെ താരമായതും ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ തന്നെ. അവസാന രണ്ട് ഏകദിനങ്ങളിലും സെഞ്ച്വറി നേടിയ റൂട്ടിന്റെ മികവിലാണ് 2011ന് ശേഷം ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പര നേട്ടം. 

പക്ഷേ അതൊന്നുമല്ല ഇപ്പോള്‍ സോഷ്യല്‍  മീഡിയ എറ്റെടുത്തിരിക്കുന്നത്. അത് ജോ റൂട്ടിന്റെ ബാറ്റ് താഴെയിടല്‍ ആഹ്ലാദമാണ്. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍മാരും ഗായകരും മൈക്ക് താഴെയിടുന്നത് അനുകരിച്ചാണ് സെഞ്ച്വറി  നേടിയ ശേഷം റൂട്ട് ഇത്തരമൊരു ആഹ്ലാദം നടത്തിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മുന്നില്‍ വച്ചുള്ള ഈ പ്രകടനത്തെ ചിലര്‍ വ്യാഖ്യാനിച്ചത് ടെസ്റ്റിന് മുന്‍പുള്ള റൂട്ടിന്റെ മുന്നറിയിപ്പായിരുന്നു എന്നാണ്. 

എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക ട്വിറ്റര്‍ പാജില്‍ റൂട്ട് ഔട്ട് എന്ന കുറിപ്പോടെ ഇതിന്റെ വീഡിയോ ക്ലിപ് ഇട്ടതോടെ സംഭവം കൈവിട്ടുപോയെന്ന് റൂട്ടിന് മനസിലായി. സഹ താരങ്ങളും നടപടിയെ വിമര്‍ശിച്ചു. റൂട്ട് സ്വയം മണ്ടനാവുകയായിരുന്നുവെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ പ്രതരിച്ചത്. 
പിന്നാലെ താന്‍ ചെയ്തത് ശരിയായില്ലെന്ന് വ്യക്തമാക്കി റൂട്ട് തന്നെ രംഗത്തെത്തി. ഖേദം തോന്നിയെന്നും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും റൂട്ട് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍