കായികം

അഞ്ച് ഡെലിവറി, രണ്ട് ഓവര്‍ ഒരു ബൗളര്‍ക്ക് അടുപ്പിച്ചെറിയാം; നൂറ് ബോള്‍ ക്രിക്കറ്റിലെ പുതിയ നിര്‍ദേശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റില്‍ ഇതുവരെ പിന്തുടര്‍ന്നു പോന്ന ഒരോവറിലെ ആറ് ഡെലിവറികള്‍ക്ക് പകരം 20 അഞ്ച് ഡെലിവറിയെന്ന നിര്‍ദേശവുമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. 2020ടെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന 100 ബോള്‍ ക്രിക്കറ്റിന് വേണ്ടിയാണ് പുതിയ നിര്‍ദേശം. 

നായകന് താത്പര്യം ഉണ്ടെങ്കില്‍ ഒരു ഓവര്‍ എറിഞ്ഞ ബൗളറെ അടുത്ത ഓവറും ബോള്‍ ഏല്‍പ്പിക്കാം. അങ്ങിനെ പത്ത് ഡെലിവറികള്‍ ഒരു ബൗളര്‍ക്ക് തുടര്‍ച്ചയായി എറിയാം. പുതിയ നിര്‍ദേശത്തിന്റെ സാധ്യതകള്‍ ആരായുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. 

രണ്ടര മണിക്കൂറില്‍ കളി തീരും വിധമാണ് 100 ബോള്‍ ക്രിക്കറ്റ് ലക്ഷ്യം വയ്ക്കുന്നത്. 10 ബോളുകള്‍ ഒരുമിച്ച് എറിയുമ്പോള്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡ് മാറി വരേണ്ടതുമില്ല. സെപ്തംബര്‍ മുതല്‍ ഇംഗ്ലണ്ട് പ്രാദേശിക മത്സരങ്ങളില്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി തുടങ്ങും.

2020 ജൂലൈ, ഓഗസ്റ്റോടെ എട്ട് സിറ്റി ടീമുകളുമായി 100 ബോള്‍ ക്രിക്കറ്റ് ആരംഭിക്കാനാണ് പദ്ധതി. ഒരു ബൗളര്‍ക്ക് തന്നെ പന്ത് ഡെലിവറി എറിയാന്‍ നല്‍കുമ്പോള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നായകന് ഫീല്‍ഡില്‍ നടത്താമെന്നും ഇതിനെ പിന്തുണച്ച് വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?