കായികം

കോഹ് ലി നന്നായി കളിക്കുമോ എന്ന് മാത്രമാണ് ചോദ്യം; സച്ചിന്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

2014ല്‍ ഇംഗ്ലണ്ടില്‍ എങ്ങിനെയായിരുന്നുവോ കോഹ് ലിയുടെ പ്രകടനം എന്നത് ഇനി വരാനിരിക്കുന്ന ടെസ്റ്റില്‍ ഒരു ഘടകമാവില്ലെന്ന് സച്ചിന്‍. കോഹ് ലിയും സംഘവും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചായിരുന്നു സച്ചിന്റെ വാക്കുകള്‍. 

കോഹ് ലിയുടെ പ്രകടനത്തില്‍ മാത്രം ആശ്രയിച്ചല്ല ഇന്ത്യയുടെ കളി. കോഹ് ലിയില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, എന്തുകൊണ്ട് കോഹ് ലിയില്‍ നിന്നു മാത്രം എന്നായിരിക്കും എന്റെ ചോദ്യം. ഇന്ത്യന്‍ ടീമില്‍ നിന്നാകെ മികച്ച പ്രകടനമാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു. 

2014ലെ ഇംഗ്ലണ്ട് പരമ്പരയില്‍ ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡുമായിരുന്നു കോഹ് ലിയെ വട്ടം കറക്കിയത്. 1, 8, 25, 0, 39, 28, 0, 7, 6 എന്നതായിരുന്നു കോഹ് ലിയുടെ സ്‌കോര്‍. 

ഭുവന്വേശ്വര്‍ കുമാറിന്റേയും ആദ്യ ടെസ്റ്റിലെ ഭൂമ്രയുടേയും അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നും സച്ചിന്‍ പറയുന്നു. ബോള്‍ സ്വിങ് ചെയ്യിക്കാനുള്ള ഭുവിയുടെ കഴിവ് ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു. 2014ല്‍ ഭുവി ഇംഗ്ലണ്ടില്‍ നേടിയ റണ്‍സും നമ്മള്‍ മറക്കരുതെന്ന് സച്ചിന്‍ ഓര്‍മപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍