കായികം

ഫഖര്‍ നിര്‍ത്തുന്നില്ല, കോഹ് ലിയേയും പിന്നിലാക്കി

സമകാലിക മലയാളം ഡെസ്ക്

പാക് ഓപ്പണര്‍ ഫഖര്‍ സമന്‍ റണ്‍ വാരിക്കൂട്ടുന്ന തിരക്കിലാണ്. സിംബാബ്വെയ്‌ക്കെതിരെ ഡബിള്‍ സെഞ്ചുറി നേടി പുതു ചരിത്രമെഴുതിയതിന് പിന്നാലെ മറ്റ് റെക്കോര്‍ഡുകളും ഒന്നൊന്നായി പിന്നിടുകയാണ് ഫഖര്‍. 

ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് ഫഖറിലേക്ക് എത്തുന്നത്. വിവ് റിച്ചാര്‍ഡ്‌സ്, കെവിന്‍ പീറ്റേഴ്‌സന്‍, ജോാഥന്‍ ട്രോട്ട് എന്നിവരെ പിന്നിലേക്ക് മാറ്റിയാണ് ഈ ഇരുപത്തിയെട്ടുകാരന്‍ മുന്നിലേക്കെത്തുന്നത്. 

ഇവര്‍ 21 ഇന്നിങ്‌സില്‍ നിന്നാണ് ആയിരം റണ്‍സ് ക്ലബില്‍ എത്തിയത് എങ്കില്‍ ഫഖറിന് ഈ നേട്ടം കൈവരിക്കാന്‍ വേണ്ടി വന്നത് 18 ഇന്നിങ്‌സാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയേയും ഫഖര്‍ പിന്നിലാക്കിയിട്ടുണ്ട്. 24 ഇന്നിങ്‌സാണ് കോഹ് ലിക്ക് ആയിരം റണ്‍സ് തികയ്ക്കാന്‍ വേണ്ടിവന്നത്. 

സിംബാബ്വെയ്‌ക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തിലായിരുന്നു ഫഖറിന്റെ നേട്ടം. അവസാന ഏകദിനത്തിലും ഫഖര്‍ മികച്ചു നിന്നു. 85 റണ്‍സ് എടുത്താണ് ഫഖര്‍ പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍