കായികം

അപ്പോഴും കൂളാണ് ധോണി; ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന വ്യക്തിയായി മുന്‍ ഇന്ത്യന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

വിശേഷങ്ങള്‍ അധികം ആവശ്യമില്ല മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക്. ഇരട്ട ലോകകപ്പ് നേട്ടങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ കൂളായിരുന്ന ധോണി തന്റെ ക്രിക്കറ്റ് കരിയറില്‍ നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു പെരുമ കൂടി നേടിയിരിക്കുകയാണ് വെറ്ററന്‍ താരം. പക്ഷേ അത് ക്രിക്കറ്റിലല്ലെന്ന് മാത്രം. 

ജാര്‍ഖണ്ഡ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന വ്യക്തിയായി മാറിയിരിക്കുന്നു ധോണി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ധോണി നികുതിയായി നല്‍കിയത് 12.17 കോടി രൂപ. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മൂന്ന് കോടി രൂപ നികുതിയിനത്തില്‍ മുന്‍കൂറായി നല്‍കിയും കഴിഞ്ഞു മുന്‍ ഇന്ത്യന്‍ നായകന്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്ന വ്യക്തിയായി ധോണി ആദ്യമായാണ്  മാറുന്നത്. 

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ധോണി 10.93 കോടി രൂപയാണ് നികുതിയടച്ചത്. ആ വര്‍ഷം മറ്റൊരാള്‍ ഇതില്‍ കൂടുതല്‍ തുകയടച്ചിരുന്നതായി ആദായ നികുതി കമ്മീഷണര്‍ വി മഹാലിംഗം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു