കായികം

പ്രായം 20 പിന്നിട്ടിട്ടില്ല; ഞെട്ടിച്ച് ക്രിസ്റ്റ്യാനോയുടെ യുവന്റ്‌സിലെ മെഡിക്കല്‍ റിപ്പോര്‍ട്ട്‌

സമകാലിക മലയാളം ഡെസ്ക്

മുപ്പത്തിമൂന്നിലെത്തി നില്‍ക്കുന്ന താരത്തെ സ്വന്തമാക്കാന്‍ എണ്ണൂറ് കോടി. യുവന്റ്‌സ് ക്രിസ്റ്റിയാനോയെ വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കിയപ്പോള്‍ പരിഹാസവുമായി എത്തിയിരുന്നു ഒരു വിഭാഗം. എന്നാല്‍ അവരുടെ വായടപ്പിക്കുകയാണ് യുവന്റ്‌സില്‍ നടത്തിയ ക്രിസ്റ്റിയാനോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്. 

പ്രായം 33ല്‍ എത്തിയെങ്കിലും ഇരുപതുകാരന്റെ ആരോഗ്യമാണ് ക്രിസ്റ്റിയാനോയ്ക്ക് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്റെ പ്രായത്തേക്കാള്‍ 13 വയസിന് പിന്നില്‍ നില്‍ക്കുന്ന വ്യക്തി എടുക്കുന്ന ശാരീരിക സമ്മര്‍ദ്ദം ക്രിസ്റ്റ്യാനോയുടെ ശരീരവും താങ്ങുമെന്ന്. 

ക്രിസ്റ്റിയാനോയുടെ ശരീരത്തിലെ കൊഴുപ്പ്, മാംസപേശികളുടെ ഭാരം, വേഗത എന്നിവ കണക്കാക്കുമ്പോഴാണ് ആരോഗ്യവാനായ ഒരു ഇരുപതുകാരന്റെ ശരീരമാണ് ക്രിസ്റ്റ്യാനോയ്ക്ക് എന്ന് വ്യക്തമായത്. 

ഏഴ് ശതമാനം കൊഴുപ്പാണ് ക്രിസ്റ്റ്യാനോയുടെ  ശരീരത്തിലുള്ളത്. ഒരു ശരാശരി ഫുട്‌ബോള്‍ താരത്തിന്റേതില്‍ നിന്നും മൂന്ന് ശതമാനം കുറവാണിത്. മാംസപേശികളുടെ ഭാരമാകട്ടെ 50 ശതമാനവും, ശരാശരി ഫുട്‌ബോള്‍ താരത്തേക്കാള്‍ നാല് ശതമാനം കൂടുതല്‍. 

ലോക കപ്പില്‍ 33.98 കിലോമീറ്റര്‍ കുതിച്ചായിരുന്നു ക്രിസ്റ്റിയാനോ റെക്കോര്‍ഡിട്ടത്. റഷ്യയിലേത് ക്രിസ്റ്റിയാനോയുടെ അവസാന ലോക കപ്പ് ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ ആ വിലയിരുത്തലുകളെല്ലാം കാറ്റില്‍ പറക്കാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്