കായികം

ബാഴ്‌സയ്‌ക്കെതിരെ വിമര്‍ശനം; വിവേചനത്തിന്റെ കാര്യത്തില്‍ ബാഴ്‌സയും പിന്നിലല്ല

സമകാലിക മലയാളം ഡെസ്ക്

വംശീയ വിവേചനം കായിക ലോകത്ത് ചര്‍ച്ചയാവുന്നതിന് ഇടയില്‍ വിവേചനത്തിന്റെ പേരില്‍ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബും പ്രതിക്കൂട്ടില്‍. ബാഴ്‌സയുടെ പുരുഷ ടീമിന് വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ഒരുക്കിയപ്പോള്‍ വനിതാ ടീമിനെ അതേ വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. 

വനിതാ ടീം അംഗങ്ങള്‍ക്ക് നേരെ കാണിച്ച വിവേചനത്തിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ബാഴ്‌സയ്ക്ക് നേരെ ഉയരുന്നത്. പ്രീ സീസണ്‍ ടൂറിന് വേണ്ടി പുരുഷ-വനിതാ ടീമുകള്‍ അമേരിക്കയിലേക്ക് പറക്കുമ്പോഴായിരുന്നു സംഭവം. 

അമേരിക്കയിലേക്ക് പുറപ്പെട്ട പുരുഷ ടീമില്‍ ബാഴ്‌സയുടെ ബി ടീം അംഗങ്ങളാണ് കൂടുതലും. എന്നിട്ടും അവര്‍ക്ക് ബിസിനസ് ക്ലാസ്, സിനിയര്‍ വുമണ്‍ ടീം അംഗങ്ങള്‍ക്ക് ഇക്കണോമി ക്ലാസും. 

എന്നാല്‍ വനിതാ ഫുട്‌ബോള്‍ പ്രേത്സാഹിപ്പിക്കുന്നതിന് വേണ്ടി തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അഭിനന്ദനമാണ് നല്‍കേണ്ടതെന്നായിരുന്നു ബാഴ്‌സലോണയുടെ പ്രതികരണം. ടൂറിലേക്ക് വനിതാ ടീമിനെ അയക്കാന്‍ വൈകിയാണ് തീരുമാനിച്ചത്. അതിനാലാണ് അവര്‍ക്ക് ഇക്കണോമി ക്ലാസ് നല്‍കേണ്ടി വന്നതെന്നുമാണ് ബാഴ്‌സയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു