കായികം

മെസിയെ ഞങ്ങള്‍ക്ക് വിട്ടുതരണം, എങ്കില്‍ ക്ഷമിക്കാമെന്ന് ബാഴ്‌സയോട് റോമ

സമകാലിക മലയാളം ഡെസ്ക്

മെസിയെ വിട്ടു തന്നാല്‍ നിങ്ങള്‍ ചെയ്തത് ഞങ്ങള്‍ ക്ഷമിക്കാം. തങ്ങളെ അപമാനിച്ച് ബ്രസീല്‍ താരം മാല്‍ക്കമിനെ റാഞ്ചിയ ബാഴ്‌സയുടെ നടപടിയോട് വിട്ടുവീഴ്ച ഇല്ലെന്ന് വ്യക്തമാക്കുകയാണ് റോമ. 

മാല്‍ക്കമിനെ സ്വന്തമാക്കിയതായി റോമ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു 41 മില്യണ്‍ യൂറോ മുന്നില്‍ വെച്ച ബാഴ്‌സ ബ്രസീലിയന്‍ വിങ്ങറെ സ്വന്തമാക്കിയത്. ഇത് തങ്ങളെ അപമാനിക്കുന്നതായിരുന്നു എന്ന് റോമ പരിശീലകന്‍ മോഞ്ചി വ്യക്തമാക്കിയിരുന്നു. 

ബാഴ്‌സയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ റോമ ഒരുങ്ങുന്നതിന്റെ ഇടയില്‍ ബാഴ്‌സ തങ്ങളോട് ക്ഷമാപണം നടത്തിയതായി മോഞ്ചി പറയുന്നു. പക്ഷേ അവരുടെ ക്ഷമാപണം സ്വീകരിക്കണം എങ്കില്‍ രണ്ട് നിബന്ധനകള്‍ ഉണ്ട്. 

ഒന്ന്, മാല്‍ക്കമിനെ ഞങ്ങള്‍ക്ക് തിരികെ നല്‍കണം. രണ്ട്, മെസിയെ ഞങ്ങള്‍ക്ക് നല്‍കണം. അല്ലാതെ, ബാഴ്‌സയുടെ ക്ഷമാപണം സ്വീകരിക്കില്ലെന്ന് പറയുകയാണ് മോഞ്ചി. നിയമപരമായ നടപടി പിന്നാലെ വരും. ബാഴ്‌സയുടേത് ധാര്‍മീകവും, അസന്മാര്‍ഗീകവുമായ നടപടി ആയിരുന്നുവെന്നും റോമ പരിശീലകന്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം