കായികം

ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കുമൊപ്പം 14 ദിവസം മാത്രം, നിയന്ത്രണവുമായി ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭാര്യമാരേയും ഗേള്‍ഫ്രണ്ട്‌സിനേയും കൂടെ കൂട്ടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ബിസിസിഐയുടെ പുതിയ നിയന്ത്രണം. ഇതോടെ 14 ദിവസം മാത്രമേ ഇവര്‍ക്ക് കളിക്കാര്‍ക്കൊപ്പം താമസിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്. 

45 ദിവസത്തെ പര്യടനത്തിലെ ആദ്യ രണ്ട് ആഴ്ചയ്ക്ക് ശേഷമുള്ള 14 ദിവസമാണ് കുടുംബാംഗങ്ങള്‍ക്ക് കളിക്കാര്‍ക്കൊപ്പം ചേരാന്‍ സാധിക്കുക. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനും ഇപ്പോഴത്തെ ഇംഗ്ലണ്ട് പര്യടനത്തിലും അനുഷ്‌ക, റിതിക,അയേഷ മുഖര്‍ജി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരും കാമുകിമാരും കളിക്കാര്‍ക്ക് ഒപ്പമുണ്ടായിരുന്നു. 

പുതിയ നിര്‍ദേശത്തോടെ മൂന്നാം ടെസ്റ്റ് വരെ കളിക്കാര്‍ കുടുംബാംഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. കളിക്കാര്‍ പരാജയപ്പെടുമ്പോള്‍ അതിന് ഉത്തരവാദി ഭാര്യമാരും കാമുകിമാരുമാണ് എന്ന നിലയില്‍ നേരത്തെ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഇത് തടയുകയാണ് പുതിയ  നിര്‍ദേശത്തിലൂടെ ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം