കായികം

ലോക കപ്പ് കളിക്കുമോ? മറുപടിയുമായി സല

സമകാലിക മലയാളം ഡെസ്ക്

തോളിനേറ്റ പരിക്കില്‍ നിന്നും മടങ്ങി വരുന്നതിന്റെ സൂചനകള്‍ നല്‍കി ഈജിപ്ത്യന്‍ താരം മുഹമ്മദ് സല. ജിമ്മിലെ വര്‍ക്ക്ഔട്ട് ഫോട്ടോ ഒപ്പം ചേര്‍ത്ത് ഗുഡ് ഫീലിങ് എന്ന് പറഞ്ഞ് ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുകയാണ് ലിവര്‍പൂള്‍ താരം. 

ചാമ്പ്യന്‍സ് ലീഗ് ഫൈനലിലായിരുന്നു റാമോസിന്റെ പരുക്കന്‍ കളിയുടെ ഫലമായി സലയ്ക്ക് പരിക്കേറ്റ് കളിക്കളം വിടേണ്ടി വന്നത്. പരിക്കില്‍ നിന്നും മുക്തമാകാന്‍ മൂന്ന മുതല്‍ നാല് ആഴ്ച വരെ വേണ്ടി വരുമെന്നായിരുന്നു ലിവര്‍പൂള്‍ ഫിസിയോ പറഞ്ഞിരുന്നത്. 

അതോടെ ലോക കപ്പില്‍ ഈജിപ്തിന്റെ ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ സല ഉണ്ടാകില്ലെന്നായിരുന്നു ഉയര്‍ന്ന സൂചനകള്‍. എത്രയും പെട്ടെന്ന് സലയ്ക്ക തിരിച്ചു വരവിനുള്ള വഴി ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഈജിപ്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിലെ ഡോക്ടര്‍മാരും വ്യക്തമാക്കിയിരുന്നു. 

ആശങ്കകള്‍ നിറഞ്ഞു നില്‍ക്കുന്നതിന് ഇടയിലാണ് ജിമ്മിലെ വര്‍ക്ക്ഔട്ടിന്റെ ഫോട്ടോയുമായി സല ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. കളിക്കളത്തിലേക്ക് സല ഇനി എപ്പോഴിറങ്ങും എന്ന ചോദ്യത്തിലാണ് ആരാധകര്‍ ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി