കായികം

കളിമണ്‍ കോര്‍ട്ടില്‍ അട്ടിമറി വസന്തം; ജോക്കോവിച്ചിനെ മടക്കി 72ാം റാങ്ക് താരം

സമകാലിക മലയാളം ഡെസ്ക്

പാരീസ്: കളിമണ്‍ കോര്‍ട്ടില്‍ വീണ്ടും അട്ടിമറി. 19 വര്‍ഷത്തിനിടെ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ എത്തുന്ന ഏറ്റവും താഴ്ന്ന റാങ്കുകാരന്‍ എന്ന നേട്ടവും തന്റെ പേരിലാക്കി ഇറ്റലിയുടെ മാര്‍കോ സെച്ചിനാറ്റോ മുന്നേറിയപ്പോള്‍ ലോക മുന്‍ ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് മറുപടിയുണ്ടായില്ല. 

നാല് സെറ്റുകളിലേക്ക് നീണ്ട പോരാട്ടത്തില്‍ 6-3, 7-6, 1-6,7-6 എന്ന സ്‌കോറില്‍ ജോക്കോവിച്ചിന്റെ കിരീട മോഹങ്ങള്‍ മാര്‍കോ തകര്‍ത്തു. ആദ്യ രണ്ട് സെറ്റുകള്‍ പിടിച്ച് മുന്നേറിയ മാര്‍കോയെ മൂന്നാം സെറ്റില്‍ ജോക്കോവിച്ച് കുഴക്കിയെങ്കിലും കടുത്ത പോരാട്ടം കണ്ട നാലാം സെറ്റില്‍ ജയം വിട്ടുകൊടുക്കാതെ ഇറ്റലിയുടെ താരം ചരിത്രം തീര്‍ക്കുകയായിരുന്നു. 

ടൈ ബ്രേക്കറിലൂടെയായിരുന്നു മൂന്ന് മണിക്കൂറും 26 മിനിറ്റഉം നീണ്ടുനിന്ന പോരാട്ടത്തില്‍ ലോക റാങ്കിങ്ങില്‍ 72ാം സ്ഥാനക്കാരനായ മാര്‍കോ നാലാം സെറ്റ് സ്വന്തമാക്കി ജോക്കോവിച്ചിന് മടക്കി അയച്ചത്.  ഒരു ഗ്രാന്‍ഡ്സ്ലാം മത്സരം പോലും വിജയിക്കാതെ എത്തി ഫ്രഞ്ച് ഓപ്പണിനിറങ്ങിയ താരമാണ് കളിമണ്‍ കോര്‍ട്ടില്‍ ഇന്ന് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. 40 വര്‍ഷത്തിന് ഇടയില്‍ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ സെമിയിലെത്തുത്ത ആദ്യ ഇറ്റലിക്കാരനുമായി മാര്‍കോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍