കായികം

വേദന ഇല്ലാതാക്കുന്ന ഇഞ്ചക്ഷന്‍ എടുത്താല്‍ മതി, സലയ്ക്ക് കളിക്കാമായിരുന്നു; വെറുതെ എന്നെ വില്ലനാക്കുന്നു എന്ന് റാമോസ്‌

സമകാലിക മലയാളം ഡെസ്ക്

സലയെ പരിക്കേല്‍പ്പിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചെന്ന ആരോപണങ്ങള്‍ തള്ളി റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റമോസ്. ഒരു നീതിയുമില്ലാതെ തന്നെ വില്ലനായി അവരോധിക്കുകയാണ് എല്ലാവരും ചെയ്യുന്നതെന്നും റയല്‍ നായകന്‍ ആരോപിക്കുന്നു. 

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സലയെ കൈ കുടുക്കി വലിച്ചിട്ട റമോസിന്റെ നടപടി വലിയ വിമര്‍ശനത്തിന് വിധേയമായിരുന്നു. തന്റെ കയ്യിലാണ് സല ആദ്യം കടന്നു പിടിച്ചതെന്ന വാദവും റമോസ് ഉന്നയിക്കുന്നുണ്ട്. 

സലയ്ക്ക് സംഭവിച്ചതില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു. ഞാന്‍ കളി ശരിക്കും കണ്ടതാണ്. സലയാണ് എന്റെ കൈ ആദ്യം പിടിച്ചത് എന്ന് വ്യക്തമാണ്. ഞാന്‍ പിടിച്ച കയ്യിലല്ല സലയ്ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. ജുഡോ ഹോള്‍ഡ് പോലെ ഞാന്‍ സലയെ നേരിടുകയായിരുന്നു എന്നാണ് അവര്‍ പറയുന്നതെന്നും സ്പാനിഷ് മാധ്യമത്തോട് റമോസ് പറയുന്നു. 

വേദന ഇല്ലാതാക്കുന്ന ഇഞ്ചക്ഷന്‍ എന്തെങ്കിലും എടുത്തിരുന്നു എങ്കില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സലയ്ക്ക് തുടര്‍ന്ന് കളിക്കാമായിരുന്നു. അത് സലയ്ക്ക് അയച്ച സന്ദേശത്തില്‍ താന്‍ പറയുകയും ചെയ്‌തെന്ന് റാമോസ് വെളിപ്പെടുത്തുന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റയല്‍ കിരിടത്തില്‍ മുത്തമിട്ടത്. അതില്‍ രണ്ട് ഗോളും ലിവര്‍പൂള്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നും ജനിച്ചതായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍