കായികം

റയല്‍ ക്രിസ്റ്റിയാനോയുടെ മാത്രം സ്വത്തല്ലെന്ന് മാര്‍സെലോ; നെയ്മറിന്റെ വരവ് തീരുമാനിക്കുന്നതും ക്രിസ്റ്റിയാനോ അല്ല

സമകാലിക മലയാളം ഡെസ്ക്

നെയ്മറിന് മുന്നില്‍ റയല്‍ മാഡ്രിഡിന്റെ വാതില്‍ എപ്പോഴും തുറന്നു കിടക്കുമെന്ന് ബ്രസീലിയന്‍ താരം മാര്‍സെലോ. റയല്‍ മാഡ്രിഡ് എന്നത് ക്രിസ്റ്റിയാനോയുടെ സ്വത്തല്ല എന്ന് വ്യക്തമാക്കിയാണ് മാര്‍സെലോയുടെ പ്രതികരണം. 

ക്രിസ്റ്റ്യാനോ ബെര്‍നാബ്യു വിടരുത് എന്ന നിലപാടാണ് എനിക്ക്. എന്നാല്‍ നെയ്മര്‍ റയലിലേക്ക് വരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം ക്രിസ്റ്റിയാനോയ്ക്കല്ല. പെരസിന് ഒരു കളിക്കാരനെ വേണം എന്നാണെങ്കില്‍ അദ്ദേഹം ആ കളിക്കാരനെ തിരഞ്ഞെടുക്കും. അല്ലാതെ ക്രിസ്റ്റ്യാനോ ടീമില്‍ ഉള്ളത് കൊണ്ട് നെയ്മറിന് കടന്നു വരാന്‍ സാധിക്കില്ല എന്ന രീതിയില്‍ അല്ല കാര്യങ്ങളെന്നും മാര്‍സെലോ പ്രസ് കോണ്‍ഫറന്‍സിനിടെ വ്യക്തമാക്കി. 

ലോകത്തിലെ മികച്ച താരങ്ങള്‍ എല്ലാം റയല്‍ മാഡ്രിഡില്‍ കളിച്ചിരിക്കണം. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ഞാന്‍ അത് പറഞ്ഞിരുന്നു. ഒരു ദിവസം നെയ്മര്‍ റയലിന് വേണ്ടി കളിക്കും. അതെപ്പോഴാണെന്ന് എനിക്കറിയില്ല എന്നും മാര്‍സെലോ പറയുന്നു. 

അടുത്ത ട്രാന്‍സ്ഫര്‍ വിപണിയില്‍ നെയ്മര്‍ പിഎസ്ജി വിട്ടേക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. എന്നാല്‍ എവിടേക്കാകും നെയ്മര്‍ ഇനി ചേക്കേറുക എന്ന് വ്യക്തമല്ല. റയലിനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ശേഷം റയല്‍ വിടുമെന്ന സൂചന ക്രിസ്റ്റിയാനോയും നല്‍കിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ക്രിസ്റ്റിയാനോ മടങ്ങിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത