കായികം

ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് കീവീസിന്റെ പെണ്‍പട; അടിച്ചു കൂട്ടിയത് 490 റണ്‍സ്‌

സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റില്‍ പുരുഷ ടീമിന് ലഭിക്കുന്ന പരിഗണനകളുടെ ഏഴയലത്തൊന്ന് വനിതാ ടീമിന് ലഭിക്കില്ല. പക്ഷേ അവരവടെ ഒരുവശത്ത് കളിച്ചുകൊണ്ടേ ഇരിക്കുകയാണ്. ഇപ്പോഴിതാ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഏകദിന ടീം സ്‌കോര്‍ തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ് വനിതാ ക്രിക്കറ്റ് ടീം. 

ന്യൂസിലാന്‍ഡ് ടീമാണ് കൊമ്പന്മാരായ പുരുഷ ക്രിക്കറ്റ് ടീമുകള്‍ക്ക് ഇക്കാലമത്രയും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ടീം ടോട്ടല്‍ സ്വന്തമാക്കിയിരിക്കുന്നത്. നാല് വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ 490 എന്ന റെക്കോര്‍ഡ് റണ്‍വേട്ടയാണ് കീവീസ് ടീം നടത്തിയത്. അയര്‍ലാന്‍ഡ് ടീമായിരുന്നു കീവീസിന്റെ ഇര. 94 പന്തില്‍ 151 റണ്‍സ് അടിച്ചെടുത്ത കീവീസ് നായിക സുസീ ബേറ്റ്‌സായിരുന്നു റെക്കോര്‍ഡ് ടോട്ടലിലേക്ക് ടീമിനെ എത്തിച്ചത്. 

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ തന്നെ തീര്‍ത്ത 455 എന്ന റെക്കോര്‍ഡ് തന്നെയാണ് കീവീസ് ടീം ഇപ്പോള്‍ മറികടന്നിരിക്കുന്നത്. 1997ല്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ പാക്കിസ്ഥാനായിരുന്നു അന്ന് കീവിസിന്റെ അടിയേറ്റ് തളര്‍ന്നത്. വനിതാ ഏകദിനത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ടീം ടോട്ടല്‍ 400ന് മുകളില്‍ പോകുന്നത്. ന്യൂസിലാന്‍ഡ് അല്ലാതെ കീവീസാണ് 400ന് മുകളില്‍ സ്‌കോര്‍ ചെയ്തിരിക്കുന്ന വനിതാ ടീം. 

കഴിഞ്ഞ വര്‍ഷം അയര്‍ലാന്‍ഡിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 358 റണ്‍സാണ് ഇന്ത്യയുടെ ഏകദിനത്തിലെ ടോപ് സ്‌കോര്‍. പുരുഷ ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് നേടിയ 444 റണ്‍സാണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)