കായികം

അഫ്രീദി വീട്ടില്‍ സിംഹത്തെ വളര്‍ത്തുന്നുണ്ടോ?, മകളുടെ ചിത്രം പങ്കുവച്ചത് ട്വിറ്ററില്‍ വിവാദമായി 

സമകാലിക മലയാളം ഡെസ്ക്

പാകിസ്താന്റെ ഓള്‍റൗണ്ടര്‍ താരം ഷാഹിദ് അഫ്രീദിയുടെ വിക്കറ്റ് ആഘോഷം കണ്ടുനില്‍ക്കാന്‍ തന്നെ രസമാണ്. ഇരുകൈകളും ഇരുവശത്തേക്കുമുയര്‍ത്തിയുള്ള ആഘോഷം ക്രിക്കറ്റ് ആരാധകര്‍ എത്രയോ തവണ കണ്ടതാണ്. അഫ്രീദിയുടെ പ്രസിദ്ധമായ ഈ അക്ഷന്‍ താരത്തിന്റെ മകള്‍ അനുകരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. പക്ഷെ ചര്‍ച്ചകളിലൊന്നും അഫ്രീദിയുടെ ആക്ഷനോ മകളുടെ അനുകരണമോ അല്ല വിഷയം. അഫ്രീദി വീട്ടില്‍ സിംഹത്തെ വളര്‍ത്തുന്നുണ്ടോ എന്നതാണ് താരത്തോട് ആരാധകര്‍ ചോദിക്കുന്ന ചോദ്യം. 

ട്വിറ്ററിലൂടെ അഫ്രീദി പങ്കുവച്ച ചിത്രത്തില്‍ മകള്‍ക്ക് പിന്നിലായി ഒരു സിംഹത്തെ കണ്ടതാണ് ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത്. 'നമ്മള്‍ സ്‌നേഹിക്കുന്നവരോടൊത്തു സമയം ചെലവഴിക്കുന്നതു വലിയ കാര്യമാണ്. വിക്കറ്റെടുത്തശേഷമുള്ള എന്റെ ആഘോഷപ്രകടനം മകള്‍ അനുകരിക്കുന്നത് ലോകത്തിലെ ഏറ്റവും മനോഹര നിമിഷമായി കാണുന്നു', മകളുടെ ചിത്രം പങ്കുവച്ച് അഫ്രീദി കുറിച്ചു. മൃഗങ്ങളെ സംരക്ഷിക്കാന്‍ മറന്നുപോകരുതെന്നും നമ്മുടെ സ്‌നേഹവും പരിലാളനയും അവയും ആഗ്രഹിക്കുന്നുണ്ടെന്നും താരം ട്വീറ്റില്‍ കുറിച്ചു. മകളുടെ ചിത്രത്തോടൊപ്പം തന്നെ ഒരു മാന്‍കുട്ടിയെ കുപ്പിയില്‍ പാലൂട്ടുന്ന ചിത്രവും താരം പങ്കുവച്ചു. 

 മൃഗങ്ങളെ അതിന്റെ സ്വാഭാവിക പരിസ്ഥിതിയിലാണ് പാര്‍പ്പിക്കേണ്ടതെന്നു കുറിച്ചുകൊണ്ട് താരത്തിനെതിരെ പ്രതിഷേധിക്കുന്നവരും സിംഹം അപകടകാരിയാണെന്ന് കുറിച്ചുകൊണ്ട് സൗഹാര്‍ദപരമായി മുന്നറിപ്പുനല്‍കുന്നവരുമാണ് കമന്റ് ബോക്‌സിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം