കായികം

രോഹിത് യോ യോ ടെസ്റ്റിന് വിധേയമാകുമ്പോള്‍ പ്രതീക്ഷകളത്രയും രഹാനേയ്ക്ക്; വഴി തുറക്കുമോ?

സമകാലിക മലയാളം ഡെസ്ക്

രോഹിത് ശര്‍മ യോ യോ ടെസ്റ്റിന് വിധേയമാകവെ ഇംഗ്ലണ്ടിലേക്കുള്ള ഏകദിന പരമ്പര ലക്ഷ്യം വെച്ച് രഹാനെ. ഐപിഎല്‍ സമയത്ത് രണ്ട് തവണ രോഹിത്ത് യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ജൂണ്‍ 19 വരെ യോ യോ ടെസ്റ്റിന് വിധേയമാകുന്നതിന് രോഹിത്ത് സമയം ചോദിച്ചിരുന്നു. രോഹിത് യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ രഹാനെയ്ക്ക് ഏകദിന ടീമിലേക്ക് വാതില്‍ തുറക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകണം എങ്കില്‍ ഇന്ത്യന്‍ നായകന്‍ ഉള്‍പ്പെടെ എല്ലാ കളിക്കാരും യോ യോ ടെസ്റ്റില്‍ 16.1 എന്ന പോയിന്റ് പിന്നിടണം എന്ന നിബന്ധനയാണ് ബിസിസിഐ കര്‍ശനമായി പിന്തുടരുന്നത്. 

സഞ്ജു സാംസണ്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ, ഇം്ഗ്ലണ്ട് ടീമിലേക്ക് സ്ഥാനം ലഭിച്ച അമ്പാട്ടി റായിഡുവിനും യോ യോ ടെസ്റ്റ് ഫലം വിനയായിരുന്നു. റായിഡുവിന് പകരക്കാരനായി സുരേഷ് റെയ്‌നയെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സെയ്‌നിയാണ് ടീമിലേക്കെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ